Pakistan Cricket Players
ലഹോര്‍ : പുരുഷ ട്വന്റി20 ലോകകപ്പ് ക്രിക്കറ്റില്‍ കപ്പുയര്‍ത്തിയാല്‍ പാക്കിസ്ഥാന്‍ ടീമംഗങ്ങള്‍ക്ക് ഒരു ലക്ഷം യുഎസ് ഡോളര്‍ വീതം നല്‍കുമെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. പാക്കിസ്ഥാന്‍ ടീമംഗങ്ങളെ സന്ദര്‍ശിച്ചശേഷം പിസിബി ചെയര്‍മാന്‍ മുഹസിന്‍ നഖ്വിയാണ് പ്രഖ്യാപനം നടത്തിയത്. യുഎസിലും വെസ്റ്റിന്‍ഡീസിലുമായി നടക്കുന്ന ഈ വര്‍ഷത്തെ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് പാക്കിസ്ഥാനും.
ജൂണ്‍ ആറിന് യുഎസിനെതിരെയാണ് പാക്കിസ്ഥാന്റെ ആദ്യ മത്സരം. ഇത്തവണത്തെ പാകിസ്ഥാന്‍ ടീമിനെ ഒരുക്കുന്നത് ഗാരി കേഴ്സ്റ്റണാണ്. നിലവില്‍ ഐപിഎല്ലിന്റെ തിരക്കുകളിലാണ് കേഴ്സ്റ്റന്‍. ഐപിഎല്ലിന് ശേഷമായിരിക്കും പാകിസ്ഥാന്‍ ടീമിനൊപ്പം ചേരുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
