നിര്‍ണായക വെളിപ്പെടുത്തലുമായി പെപ് ഗാര്‍ഡിയോള

പുതിയ സീസണുളള ഒരുക്കങ്ങള്‍ക്കിടേയാണ് ഗ്വാര്‍ഡിയോളയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2027ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ പൂര്‍ത്തിയായാല്‍ ഫുട്ബോളില്‍നിന്ന് മാറിനില്‍ക്കും.

author-image
Jayakrishnan R
New Update
PEP GUARDIOLA



ബാഴ്സലോണ: താരങ്ങളെക്കാള്‍ തിളക്കവും തലപ്പൊക്കമുള്ള പരിശീലനാണ് പെപ് ഗാര്‍ഡിയോള. അദ്ദേഹം പരിശീലിപ്പിച്ച ബാഴ്സലോണ, ബയേണ്‍ മ്യൂനിച്ച്, മാഞ്ചസ്റ്റര്‍ സിറ്റി എന്നിവരെയൊക്കെ അദ്ദേഹം യുവേഫ ചാംപ്യന്‍സ് ലീഗ് നേട്ടത്തിലേക്ക് നയിച്ചു. ഇപ്പോള്‍ നിര്‍ണായക പ്രസതാവനയുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ അവസാനിച്ചാല്‍ ഫുട്ബോളില്‍ നിന്ന് ഇടവേള എടുക്കുമെന്ന് കോച്ച് പെപ് ഗ്വാര്‍ഡിയോള വ്യക്തമാക്കി. സിറ്റി മാനേജ്മെന്റിന്റെ സമ്മര്‍ദങ്ങള്‍ തന്നെ തളര്‍ത്തിയെന്നും ഗ്വാര്‍ഡിയോള പറഞ്ഞു.

പുതിയ സീസണുളള ഒരുക്കങ്ങള്‍ക്കിടേയാണ് ഗ്വാര്‍ഡിയോളയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. 2027ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള കരാര്‍ പൂര്‍ത്തിയായാല്‍ ഫുട്ബോളില്‍നിന്ന് മാറിനില്‍ക്കും. ഇടവേള പതിനഞ്ചുവര്‍ഷം വരെ നീണ്ടുനിന്നേക്കാം. സിറ്റി മാനേജ്മെന്റിന്റെ സമ്മര്‍ദം തന്നെ തളര്‍ത്തി. മാനസികവും ശാരീരികവുമായി കരുത്ത് വീണ്ടെടുക്കാന്‍ ദീര്‍ഘ ഇടവേള ആവശ്യമാണെന്നും അന്‍പത്തിനാലുകാരനായ ഗ്വാര്‍ഡിയോള. 1990 മുതല്‍ 2001 വരെ ബാഴ്സലോണയുടെ താരമായിരുന്ന ഗ്വാര്‍ഡിയോള പരിശീലകനായുളള ജൈത്രയാത്ര തുടങ്ങുന്നതും കാറ്റലന്‍ ക്ലബിനൊപ്പം, 2008ലാണ്.

ബാഴ്സലോണയില്‍ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ ഗ്വാര്‍ഡിയോള 2013 ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിനെയും പിന്നീട്  2016ല്‍ മാഞ്ചസ്റ്റര്‍ സിറ്റിയെയും പരിശീലിപ്പിച്ചു. ആറ് പ്രീമിയര്‍ ലീഗ് കിരീടവും ചാമ്പ്യന്‍സ് ലീഗ് കിരീടവും ഉള്‍പ്പടെ ഗ്വാര്‍ഡിയോള സിറ്റിയുടെ ഷെല്‍ഫില്‍ എത്തിച്ചത് പതിനെട്ട് പ്രധാന ട്രോഫികള്‍. സിറ്റിയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഏതെങ്കിലും പ്രധാന ദേശീയ ടീമിന്റെ കോച്ചാവണമെന്ന് ഗ്വാര്‍ഡിയോള മുമ്പ് പറഞ്ഞിരുന്നു. ഈ തീരുമാനം മാറ്റിയാണ് ഫുട്ബോളില്‍ നിന്ന് ഇടവേളയെടുക്കാന്‍ ഗ്വാര്‍ഡിയോള തീരുമാനിച്ചിരിക്കുന്നത്.

sports football