ബ്രിസ്ബെൺ : ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ടെസ്റ്റിൻ്റെ നാലാം ദിനം ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗ് തുടരുകയാണ്.നാലാം ദിവസം മാത്രം മൂന്ന് തവണയാണ് മഴ മത്സരത്തെ തടസപ്പെടുത്തിയത്.അതേസമയം ഫോളോ ഓൺ ഒഴിവാക്കാൻ ഇന്ത്യ പാടുപെടുകയാണ്. ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സിൽ 445 റൺസാണ് നേടിയത്. ആദ്യ ഇന്നിംഗ്‌സിൽ ഓസ്‌ട്രേലിയയുടെ സ്‌കോറിനേക്കാൾ 200 റൺസ് കുറച്ചാൽ ഇന്ത്യക്ക് ഫോളോ ഓൺ സാധ്യമാണ്.ഇപ്പോൾ ഇന്ത്യ 245 റൺസ് നേടിയാൽ ഫോളോ ഓൺ ഒഴിവാക്കാം.
അർധസെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയാണ് ഇന്ത്യൻ ടീമിന് തക്ക സമയത്ത് കൈത്താങ്ങായത്. ഇതിന് പിന്നാലെ ഫോളോ ഓൺ ഒഴിവാക്കാൻ ഇന്ത്യക്ക് വേണ്ടത് 65 റൺസണ്. 52 ഓവർ അവസാനിക്കുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. 65 റൺസ് കൂടി നേടിയാൽ മാത്രമേ ഇന്ത്യക്ക് ഫോളോ ഓൺ ഒഴിവാക്കാൻ സാധിക്കുകയുള്ളൂ.എന്നാൽ ഇന്ത്യയുടെ ബാറ്റിംഗ് തളർച്ച കാണുമ്പോൾ ഫോളോ ഓൺ ലഭിച്ചാൽ 200ലധികം റൺസിന് അവർ പിന്നിലാകും. ഈ സാഹചര്യത്തിൽ ഇന്ത്യയെ വേഗത്തിൽ ഓൾ ഔട്ടാക്കാനാണ് ഓസീസ് ശ്രമിക്കുന്നത്.
ഇന്ത്യ 245 റൺസ് പിന്നിട്ടാൽ ഓൾ ഔട്ടാകും.എന്നാൽ അതിന് ശേഷം ഓസ്‌ട്രേലിയ തങ്ങളുടെ രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റിംഗ് തുടരേണ്ടി വരും. ഇതോടെ ഇന്ത്യക്ക് ഈ മത്സരം സമനിലയിലേക്ക് കൊണ്ടുപോകാം. നിലവിൽ നിതീഷ് കുമാറും ജഡേജയും കളത്തിലുണ്ട്.