റയല്‍ മാഡ്രിഡിന് സീസണിലെ ആദ്യജയം

സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍താരം കിലിയന്‍ എംബാപ്പേയാണ് റിയലിന്റെ വിജയ ഗോള്‍ നേടിയത്. മത്സരത്തിന്റെ 51-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കിയാണ് എംബാപ്പേ റിയലിന് നിര്‍ണായകമായ മൂന്ന് പോയിന്റുകള്‍ നേടിക്കൊടുത്തത്.

author-image
Biju
New Update
madrid

മാഡ്രിഡ്: 2025ലെ ലാ ലിഗ സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഒസാസുനയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി റയല്‍ മാഡ്രിഡ് വിജയം സ്വന്തമാക്കി. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടന്ന മത്സരത്തില്‍ സൂപ്പര്‍താരം കിലിയന്‍ എംബാപ്പേയാണ് റിയലിന്റെ വിജയ ഗോള്‍ നേടിയത്. മത്സരത്തിന്റെ 51-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കിയാണ് എംബാപ്പേ റിയലിന് നിര്‍ണായകമായ മൂന്ന് പോയിന്റുകള്‍ നേടിക്കൊടുത്തത്. പെനാല്‍റ്റി നേടിയെടുത്തതും എംബാപ്പേ തന്നെയായിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ 77% പന്തടക്കം ഉണ്ടായിരുന്നിട്ടും റിയല്‍ മാഡ്രിഡിന് മികച്ച മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിച്ചില്ല. എന്നാല്‍ പ്രതിരോധത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഒസാസുന റിയല്‍ താരങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കാതെ പിടിച്ചുനിന്നു. എങ്കിലും തിബൗട്ട് കോര്‍ട്ടോയിസിനെ പരീക്ഷിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

മത്സരം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഒസാസുന താരം അബെല്‍ ബ്രെറ്റോണ്‍സിന് ചുവപ്പ് കാര്‍ഡ് ലഭിച്ചതും വിവാദങ്ങള്‍ക്കിടയാക്കി. ഒസാസുനയ്ക്ക് ആകെ രണ്ട് ഷോട്ട് ഓണ്‍ ടാര്‍ഗെറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ റിയല്‍ 10 ഷോട്ടുകള്‍ ടാര്‍ഗറ്റിലേക്ക് തൊടുത്തു. ഈ വിജയത്തോടെ റിയല്‍ മാഡ്രിഡ് അവരുടെ സീസണ്‍ ഓപ്പണറുകളിലെ ശക്തമായ റെക്കോര്‍ഡ് നിലനിര്‍ത്തി. കഴിഞ്ഞ 17 ലാ ലിഗ സീസണ്‍ ഓപ്പണിംഗ് മത്സരങ്ങളിലും അവര്‍ തോല്‍വി അറിഞ്ഞിട്ടില്ല.