സൗഹൃദ മത്സരത്തില്‍ റൊണാള്‍ഡോ കളിക്കും: റോബര്‍ട്ടോ മാര്‍ട്ടിനസ്

ക്രിസ്റ്റാനോയ്ക്ക് യൂറോകപ്പ് മത്സരങ്ങള്‍ക്ക് മുന്നേ വിശ്രമം ആവശ്യമാണ്' റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു. ജൂണ്‍ 19 നാണ് യൂറോ കപ്പില്‍ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം.

author-image
Athira Kalarikkal
New Update
Ronaldob
Listen to this article
0.75x 1x 1.5x
00:00 / 00:00

 

ലിസ്ബണ്‍ : യൂറോ കപ്പിന് തുടക്കമായി. ഒട്ടുമിക്ക ടീമുകളും സൗഹൃദ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. നാളെ പോര്‍ച്ചുഗലും അയര്‍ലന്റുമായുള്ള അവസാനഘട്ട സൗഹൃദ മത്സരത്തിന് ഇറങ്ങുകയാണ്. കഴിഞ്ഞ മത്സരത്തില്‍ ക്രൊയേഷ്യയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട പോര്‍ച്ചുഗല്‍ ഈ മത്സരത്തില്‍ വിജയത്തോടെ മടങ്ങാനാണ് ഒരുങ്ങുന്നത്. കിരീടപ്രതീക്ഷയുള്ള ടീമാണ് പോര്‍ച്ചുഗല്‍. അയര്‍ലാന്‍ഡിനെതിരെ സൂപ്പര്‍ താരം ക്രിസ്റ്റാനോ റൊണാള്‍ഡോ പോര്‍ചുഗലിനായി കളിക്കുമോ എന്നതാണ് എല്ലാവരുടെയും സംശയം. കഴിഞ്ഞ മത്സരത്തില്‍  ക്രിസ്റ്റ്യാനോ കളിച്ചിരുന്നില്ല. ഇപ്പോഴിതാ ഇക്കാര്യത്തില്‍ ഒരു വ്യക്തതയുമായി എത്തിയിരിക്കുകയാണ് പോര്‍ച്ചുഗീസ് മാനേജര്‍. റൊണാള്‍ഡോ കളിക്കും പക്ഷെ എത്ര നേരമെന്ന് പറയാന്‍ സ്ാധിക്കില്ല.

ക്രിസ്റ്റാനോയ്ക്ക് യൂറോകപ്പ് മത്സരങ്ങള്‍ക്ക് മുന്നേ വിശ്രമം ആവശ്യമാണ്' റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു. ജൂണ്‍ 19 നാണ് യൂറോ കപ്പില്‍ പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. ചെക്ക് റിപ്ലബിക്കാണ് പറങ്കിപടയുടെ ഈ യൂറോകപ്പിലെ ആദ്യ മത്സരത്തിലെ എതിരാളികള്‍.

 

euro cup christiano ronaldo Portugal manager