ചെസ് ടൂര്‍ണമെന്റില്‍ കുതിപ്പ് തുടര്‍ന്ന് പ്രഗ്നാനന്ദ

ബുധനാഴ്ച സ്റ്റാവാഞ്ചറില്‍ നടന്ന നോര്‍വേ ചെസ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സണിനെതിരെ പ്രഗ്‌നാനന്ദ തന്റെ ആദ്യ ക്ലാസിക്കല്‍ വിജയം നേടിയിരുന്നു.

author-image
Athira Kalarikkal
New Update
pragggg

R.Praggnanandha ( file Photo)

Listen to this article
0.75x1x1.5x
00:00/ 00:00

ഇന്ത്യയുടെ ഗ്രാന്‍ഡ്മാസ്റ്റര്‍ ആര്‍.പ്രഗ്‌നാനന്ദയ്ക്ക് നോര്‍വേ ചെസ് ടൂര്‍ണമെന്റില്‍ വീണ്ടും വിജയം. ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സണിന് പിന്നാലെ ലോക രണ്ടാം നമ്പര്‍ താരം ഫാബിയാനോ കരുവാനയും പ്രഗ്‌നാനന്ദയുടെ മുന്നില്‍ മുട്ടികുത്തി. 

ഈ വിജയത്തോടെ പ്രഗ്‌നാനന്ദയെ ലോക റാങ്കിങ്ങില്‍ ആദ്യ പത്തിലെത്തിച്ചു. നേരത്തെ ബുധനാഴ്ച സ്റ്റാവാഞ്ചറില്‍ നടന്ന നോര്‍വേ ചെസ് ടൂര്‍ണമെന്റിന്റെ മൂന്നാം റൗണ്ടില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്‌നസ് കാള്‍സണിനെതിരെ പ്രഗ്‌നാനന്ദ തന്റെ ആദ്യ ക്ലാസിക്കല്‍ വിജയം നേടിയിരുന്നു. നോര്‍വെ ചെസ് ടൂര്‍ണമെന്റില്‍ 10 പോയിന്റുമായി നകാമുറ ആണ് മുന്നിലുള്ളത്. 

R.Praggnanandha chess tournament