കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റ്; സമനില പിടിച്ച് പ്രഗ്നാനന്ദ

കാനഡ ടൊറന്റോയില്‍ നടന്ന കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിന്റെ ആദ്യ ദിനം ഓപ്പണ്‍ വിഭാഗത്തില്‍ നാല് മത്സരങ്ങളും സമനിലയിലായി. ഇന്ത്യന്‍ താരം ആര്‍.പ്രഗ്‌നാനന്ദ ഫ്രാന്‍സ് താരം അലി റേസ ഫിറൂസ്ജയുമായി സമനില പിടിച്ചു.

author-image
Athira Kalarikkal
New Update
R-Praggnanandha

R Praggnanandha

Listen to this article
0.75x 1x 1.5x
00:00 / 00:00

 


ടൊറന്റോ : കാനഡ ടൊറന്റോയില്‍ നടന്ന കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിന്റെ ആദ്യ ദിനം ഓപ്പണ്‍ വിഭാഗത്തില്‍ നാല് മത്സരങ്ങളും സമനിലയിലായി. ലോക ചെസ് ചാംപ്യന്‍ ഡിങ് ലിറന്റെ എതിരാളിയെ കണ്ടെത്താനുള്ള ടൂര്‍ണമെന്റാണിത്. ഇന്ത്യന്‍ താരം ആര്‍.പ്രഗ്‌നാനന്ദ ഫ്രാന്‍സ് താരം അലി റേസ ഫിറൂസ്ജയുമായി സമനില പിടിച്ചു. ഫിറൂസ്ജ പതിവില്ലാത്ത കരുനില കൈവരിക്കുകയും രാജാവിന്റെ വശം തുറക്കാന്‍ അവസരമൊരുക്കുകയും ചെയ്ത് നിര്‍ണായകമായ മത്സരത്തിന് വഴിയൊരുക്കി.  തിരിച്ചടിച്ച പ്രഗ്‌നാനന്ദയുടെ മേല്‍ മുന്‍തൂക്കം നേടാന്‍ ഫിറൂസ്ജ ഒരു കാലാളെ ബലി നല്‍കി. മനോഹരമായ കൗണ്ടര്‍ സാക്രിഫൈസ് നടത്തി തുടരന്‍ ചെക്കിലേക്കും (പെര്‍പച്വല്‍ ചെക്ക്) സമനിലയിലേക്കും പ്രഗ്നാനന്ദ കളിയെ നയിച്ചു.

ഇന്ത്യക്കാര്‍ തമ്മിലുള്ള ഡി.ഗുകേഷ്‌വിദിത് ഗുജറാത്തി മല്‍സരവും അമേരിക്കക്കാര്‍ തമ്മിലുള്ള ഹികാരു നകാമുറഫാബിയാനോ കരുവാനോ കളിയും അബസോവ്‌നീപോംനീഷി കളിയും സമനിലയായി. വനിതാ വിഭാഗത്തില്‍ ചൈനീസ് താരങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ ടാന്‍ സോങ്യി, ലീ ടിന്‍ജിയെ തോല്‍പിച്ച് ആദ്യ ദിനത്തിലെ ഏക വിജയം നേടി. 

 

R Praggnanandha Ali Rezza candidates chess tournament