രണ്ടാം വിജയം നേടി പ്രഗ്‌നാനന്ദ, കാള്‍സണെ വീണ്ടും വീഴ്ത്തി

ഗെയിമില്‍ വെളുത്ത കരുക്കളുമായി നീങ്ങിയ പ്രഗ്‌നാനന്ദ, അഞ്ച് തവണ ലോക ചാമ്പ്യനായ കാള്‍സണെ 43 നീക്കങ്ങളിലൂടെ പുറത്താക്കുകയായിരുന്നു

author-image
Biju
New Update
pra

ലാസ് വേഗാസ്: ലാസ് വെഗാസ് ഫ്രീസ്‌റ്റൈല്‍ ചെസ് മത്സരത്തില്‍ മൂന്ന് ദിവസത്തിനുള്ളില്‍ രണ്ടാം വിജയം നേടി പ്രഗ്‌നാനന്ദ, മാഗ്‌നസ് കാള്‍സണെ വീണ്ടും പരാജയപ്പെടുത്തി. 

ക്വാര്‍ട്ടര്‍ ഫൈനല്‍ സ്ഥാനങ്ങള്‍ക്കായുള്ള ക്ലാസിഫിക്കേഷന്‍ ഗെയിമില്‍ ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ അദ്ദേഹം മുമ്പ് വിജയം നേടിയിരുന്നു, ഇപ്പോള്‍ ക്ലാസിഫിക്കേഷന്‍ ഗെയിമുകളില്‍ അദ്ദേഹത്തിന് ഒരു പുതിയ തോല്‍വി സമ്മാനിച്ചാണ് ഈ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയത്. 

ഗെയിമില്‍ വെളുത്ത കരുക്കളുമായി നീങ്ങിയ പ്രഗ്‌നാനന്ദ, അഞ്ച് തവണ ലോക ചാമ്പ്യനായ കാള്‍സണെ 43 നീക്കങ്ങളിലൂടെ പുറത്താക്കുകയായിരുന്നു. 

നേരത്തെ ഫ്രീ സ്‌റ്റൈല്‍ ഗ്രാന്‍സ്ലാം ടൂറില്‍ വെള്ളക്കരുക്കളുമായി കളിച്ച പ്രഗ്‌നാനന്ദ കാള്‍സണെ  പരാജയപ്പെടുത്തിയത് വെറും 39 നീക്കങ്ങളിലാണ്.

മത്സരം പരാജയപ്പെട്ടതോടെ ഫ്രീ സ്‌റ്റൈല്‍ ഗ്രാന്‍സ്ലാം ചെസ് ടൂറില്‍ മാഗ്‌നസ് കാള്‍സന് ഇനി ജേതാവാകാന്‍ കഴിയില്ല. ലൂസേഴ്‌സ് ബ്രാക്കറ്റില്‍ കളിക്കുന്ന കാള്‍സന് പരമാവധി മൂന്നാം സ്ഥാനത്ത് വരെയെത്താം.

മുമ്പ് 2023ല്‍ നോര്‍വെ ചെസ് ടൂര്‍ണമെന്റിന്റെ ക്ലാസിക് ഫോര്‍മാറ്റില്‍ പ്രഗ്‌നാനന്ദ കാള്‍സനെ തോല്‍പ്പിച്ചിട്ടുണ്ട്. അതിനു മുമ്പ് ഓണ്‍ലൈന്‍ ചെസ് മത്സരത്തിലും പ്രഗ്‌നാനന്ദ കാള്‍സനെ തോല്‍പ്പിച്ചിരുന്നു.

praggnanandha