റൊമാനിയ : റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നടന്ന സൂപ്പര്‍ബെറ്റ് ക്ലാസിക്കില്‍ ഫ്രാന്‍സിന്റെ മാക്‌സിം വാച്ചിയര്‍ - ലാഗ്രേവിനെ പരാജയപ്പെടുത്തി ഗ്രാന്റ് ചെസ്സ് ആദ്യ ടൂര്‍ണമെന്റ് വിജയിച്ചിരിക്കുകയാണ് പ്രഗ്‌നാനന്ദ . അവസാന റൗണ്ടില്‍ അര്‍മേനിയന്‍ - അമേരിക്കന്‍ ഗ്രാന്റ്മാസ്റ്റര്‍ ലെവോണ്‍ ആരോണിയനിനുമായി സമനില വഴങ്ങിയതിന് ശേഷം, ഒന്നാം സ്ഥാനത്തിനായി സമനില ഉറപ്പാക്കി.മാക്‌സിം വാച്ചിയര്‍ ലാഗ്രേവും അലിറേസ ഫിറോസ്ജയും 5.5 പോയിന്റുമായി പ്രഗ്‌നാനന്ദയ്‌ക്കൊപ്പം വിജയിച്ചു. ഇത് മൂവരും തമ്മിലുളള ട്രൈബ്രേക്കറിലേക്ക് നയിച്ചു . ഓരോ നീക്കത്തിനും ശേഷവും അഞ്ച് മിനിറ്റും രണ്ട് സെക്കന്റും ഇന്‍ക്രിമെന്റും . ബ്ലാക്ക് പീസുളള ആദ്യ ഗെയിമില്‍ സമനിലയായി തുടര്‍ന്നു . മത്സരത്തിന്റ അവസാനത്തില്‍ , വാച്ചിയര്‍ - ലാഗ്രേവിന്റെ പ്രതിരോധനിരയെ തകര്‍ത്ത് പ്രഗ്‌നാനന്ദ മികച്ച പ്രകടനം കാഴ്ച വച്ചു . ബ്ലിറ്റ്‌സ് ഗെയിമുകളില്‍ ഇന്ത്യന്‍ താരം 1.5 പോയിന്റുകള്‍ നേടി, ഫിറോസ്ജയേക്കാള്‍ അര പോയിന്റും ഫ്രഞ്ച് ഗ്രാന്റ്മാസ്റ്ററേക്കാള്‍ ഒരു പോയിന്റും കൂടുതലാണ്. കഴിഞ്ഞ വര്‍ഷത്തെ പ്ലേ ഓഫിലെ എല്ലാ മത്സരങ്ങളും തോറ്റതിനുശേഷമുളള പ്രഗ്നാനന്ദയുടെ ഒരു തിരിച്ചു വരവായിരുന്നു.ടൂര്‍ണമെന്റിലെ തന്റെ രണ്ടാമത്തെ പരിശീലകനായ ഗ്രാന്‍ഡ്മാസ്റ്റര്‍ വൈഭവ് സൂരിക്കും സ്ഥിരം പരിശീലകനായ ആര്‍ ബി രമേശിനും പ്രഗ്‌നാനന്ദ നന്ദി പറഞ്ഞു. ഈ ഇന്ത്യന്‍ താരത്തിന് 77,667 യുഎസ് ഡോളര്‍ (ഏകദേശം 66 ലക്ഷം രൂപ) ആണ് സമ്മാനമായി ലഭിച്ചത്.