/kalakaumudi/media/media_files/2025/08/04/brayan-2025-08-04-20-50-53.jpg)
ലണ്ടന്‍ : മാഞ്ചസ്റ്റര്‍ യുണൈറ്റഡും എവര്‍ട്ടണും തമ്മിലുള്ള പ്രീമിയര്‍ ലീഗ് സമ്മര്‍ സീരീസ് മത്സരം 2-2 സമനിലയില്‍ അവസാനിച്ചു. ആവേശം നിറഞ്ഞ പോരാട്ടത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം നിന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ബ്രൂണോ ഫെര്‍ണാണ്ടസും മേസണ്‍ മൗണ്ടും ഗോളുകള്‍ നേടിയപ്പോള്‍, എവര്‍ട്ടണിനായി ഇലിമാന്‍ എന്‍ഡിയായെയും ബ്രാന്‍ഡന്‍ ഹെവന്റെ ഓണ്‍ ഗോളുമാണ് വന്നത്.
കളിയുടെ 19-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ഫെര്‍ണാണ്ടസ് യുണൈറ്റഡിനെ മുന്നിലെത്തിച്ചു. എന്നാല്‍ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ്, മികച്ച പ്രകടനം കാഴ്ചവെച്ച എന്‍ഡിയായെ എവര്‍ട്ടണിനായി സമനില ഗോള്‍ നേടി. 69-ാം മിനിറ്റില്‍ മനോഹരമായൊരു ഫിനിഷിംഗിലൂടെ മൗണ്ട് വീണ്ടും യുണൈറ്റഡിന് ലീഡ് സമ്മാനിച്ചു. എന്നാല്‍ ആ ആവേശം അധികം നീണ്ടുനിന്നില്ല. 75-ാം മിനിറ്റില്‍ ബ്രാന്‍ഡന്‍ ഹെവന്റെ ഓണ്‍ ഗോള്‍ എവര്‍ട്ടണിനെ വീണ്ടും സമനിലയിലെത്തിച്ചു.
യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ബ്രയാന്‍ എംബ്യൂമോ ഇന്ന് തന്റെ അരങ്ങേറ്റം കുറിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇനി ഓഗസ്റ്റ് 9ന് ഫിയിറെന്റീനയെ നേരിടും.