പ്രീ സീസണ്‍ മത്സരം, കേരള ബ്ലാസ്റ്റേഴ്സിന് ജയം

Blasters have come to Thailand for pre-season matches consisting of three matches. After playing one more match, the Blasters Pre season match, Kerala Blasters win

author-image
Prana
New Update
isl-2023-24
Listen to this article
0.75x 1x 1.5x
00:00 / 00:00

തായ്ലന്‍ഡില്‍ നടക്കുന്ന രണ്ടാം പ്രീ സീസണ്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം. ഇന്ന് ഉച്ചക്ക് നടന്ന മത്സരത്തില്‍ 3-1 എന്ന സ്‌കോറിന് സമുത് പ്രകാന്‍ സിറ്റി എഫ്.സിയെയാമ് ബ്ലാസ്റ്റേഴ്സ് തോല്‍പിച്ചത്. കേരള ബ്ലാസ്റ്റേഴ്സിനായി മുഹമ്മദ് സഹീഫ്, പെപ്ര, ഇഷാന്‍ പണ്ഡിത എന്നിവരായിരുന്നു ഗോളുകള്‍ നേടിയത്. അഡ്രിയാന്‍ ലൂണയടക്കമുള്ള താരങ്ങള്‍ ഇന്ന് ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയിരുന്നു.
മൂന്ന് മത്സരങ്ങളടങ്ങിയ പ്രീ സീസണ്‍ മത്സരങ്ങള്‍ക്ക് വേണ്ടിയാണ് ബ്ലാസ്റ്റേഴ്സ് തായ്ലന്‍ഡിലെത്തിയിട്ടുള്ളത്. ഒരു മത്സരംകൂടി കളിച്ചതിന് ശേഷം ബ്ലാസ്റ്റേഴ്സ് കൊല്‍ക്കത്തയില്‍ നടക്കുന്ന ഡ്യൂറണ്ട് കപ്പ് മത്സരങ്ങള്‍ക്കായി നാട്ടിലേക്ക് തിരിക്കും. ഇവാന്‍ വുകമനോവിച്ചിന് പകരക്കാരനായി പരിശീലക വേഷത്തിലെത്തിയ മൈക്കിള്‍ സ്റ്റാറേയുടെ കീഴില്‍ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ജയമാണ് ഇത്.
അഡ്രിയാന്‍ ലൂണയുടെ നേതൃത്വത്തിലായിരുന്നു മഞ്ഞപ്പട കളത്തിലിറങ്ങിയത്. 

 

Kerala Blasters