/kalakaumudi/media/media_files/2025/03/14/vNK8xF60PmrURyCc1h31.jpg)
ന്യൂഡല്‍ഹി : ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നും താരങ്ങളുടെ സംഗമ വേദിയായി സൂപ്പര്‍താരം ഋഷഭ് പന്തിന്റെ സഹോദരിയുടെ വിവാഹച്ചടങ്ങ്.
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി, ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍, മുന്‍ താരം സുരേഷ് റെയ്‌ന, പൃഥ്വി ഷാ, നിതീഷ് റാണ തുടങ്ങിയവരെല്ലാം എത്തിയതോടെ വിവാഹച്ചടങ്ങിന് ലഭിച്ചത് ഇരട്ടി താരപ്പകിട്ട്. ഋഷഭ് പന്തിന്റെ സഹോദരി സാക്ഷി പന്തിനെ, ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി അങ്കിത് ചൗധരിയാണ് മിന്നു കെട്ടിയത്.
മസൂറിയിലെ ആഡംബര ഹോട്ടലിലായിരുന്നു സൂപ്പര്‍താരങ്ങള്‍ പങ്കെടുത്ത വിവാഹച്ചടങ്ങ്. പാട്ടും നൃത്തവുമെല്ലാമായി പന്തിന്റെ സഹോദരിയുടെ വിവാഹം ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍താരങ്ങള്‍ ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
വിവാഹച്ചടങ്ങിനു കൊഴുപ്പേകാന്‍ സംഘടിപ്പിച്ച സംഗീത നിശയില്‍ സാക്ഷാല്‍ ധോണിയും റെയ്‌നയും ഋഷഭ് പന്തും ഉള്‍പ്പെടെയുള്ളവര്‍ നൃത്തച്ചുവടുകളുമായി രംഗം കൊഴുപ്പിച്ചു. ഒട്ടേറെപ്പേരാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ഋഷഭ് പന്ത് ഉള്‍പ്പെടെയുള്ളവര്‍ ഗായകര്‍ക്കൊപ്പം ഗാനങ്ങള്‍ ആലപിക്കുന്ന ദൃശ്യങ്ങളും വൈറലാണ്.