15-ാം ഫ്രഞ്ച് കപ്പുമായി പിഎസ്ജി

22-ാം മിനിറ്റില്‍ വിംഗര്‍ ഒസ്മാന്‍ ഡെംബെലെയാണ് പിഎസ്ജിക്ക് വേണ്ടി ആദ്യം ഗോള്‍ നേടിയത്. 34-ാം മിനിറ്റില്‍ ഫാബിയാന്‍ റൂയിസിലൂടെ പിഎസ്ജി സ്‌കോര്‍ ഇരട്ടിയാക്കി.

author-image
Athira Kalarikkal
Updated On
New Update
psg

Paris St Germain’s Kylian Mbappe holds the trophy as they celebrate winning the Coupe de France

Listen to this article
0.75x1x1.5x
00:00/ 00:00

ഫ്രഞ്ച് കപ്പില്‍ ലിയോണിനെ മുട്ടുകുത്തിച്ച് പാരീസ് സെന്റ് ജര്‍മ്മന്‍. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പിഎസ്ജി കപ്പ് നേടിയത്. 

ആദ്യപകുതിയിലാണ് പിഎസ്ജി പന്ത് വലയിലെത്തിച്ചത്.  22-ാം മിനിറ്റില്‍ വിംഗര്‍ ഒസ്മാന്‍ ഡെംബെലെയാണ് പിഎസ്ജിക്ക് വേണ്ടി ആദ്യം ഗോള്‍ നേടിയത്. 34-ാം മിനിറ്റില്‍ ഫാബിയാന്‍ റൂയിസിലൂടെ പിഎസ്ജി സ്‌കോര്‍ ഇരട്ടിയാക്കി.

രണ്ടാം പകുതിയില്‍ 55-ാം മിനിറ്റില്‍ ജെയ്ക് ഓബ്രിയാനിലൂടെ ആശ്വാസ ഗോള്‍ നേടി. പിഎസ്ജിയുടെ ക്ലബില്‍ നിന്ന് അവസാന മത്സരം കളിക്കുന്ന സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയ്ക്ക് കിരീടത്തോടെ മടങ്ങാം.

kylian mbappe psg club