ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്; സിന്ധുവിനും പ്രണോയിക്കും മുന്നേറ്റം

ചൈനയിലെ നിങ്‌ബോയില്‍ നടക്കുന്ന ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും ആദ്യ മത്സരം വിജയിച്ച് 16-ാം റൗണ്ടിലേക്ക് പ്രവേശിച്ചു.

author-image
Athira Kalarikkal
New Update
Sindhu and Prannoy

P V Sindhu & H S Prannoy

Listen to this article
0.75x 1x 1.5x
00:00 / 00:00

 

ചൈനയിലെ നിങ്‌ബോയില്‍ നടക്കുന്ന ബാഡ്മിന്റണ്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ പിവി സിന്ധുവും എച്ച്എസ് പ്രണോയിയും ആദ്യ മത്സരം വിജയിച്ച് 16-ാം റൗണ്ടിലേക്ക് പ്രവേശിച്ചു. മലേഷ്യയുടെ ഗോ ജിന്‍ വെയെ 18-21, 21-14, 21-19 എന്ന സ്‌കോറിനാണ് സിന്ധു പരാജയപ്പെടുത്തിയത്. പ്രണോയ് ചൈനയുടെ ലു ഗുവാങ് സുവിനെ 17-21, 23-21, 23-21 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.

മൂന്നാം ഗെയിമില്‍ അഞ്ച് പോയിന്റിന്റെ ലീഡ് വിട്ടുകൊടുത്തതിന് ശേഷം സിന്ധുവിന് കളി കൈവിട്ട് പോയ പോലെയായിരുന്നു. എന്നാല്‍ പൊരുതി നിന്ന് ഏഴ് പോയിന്റിന്റെ ലീഡ് നേടി. വ്യാഴാഴ്ച നടക്കുന്ന റൗണ്ട് ഓഫ് 16-ല്‍ ചൈനയുടെ ഹാന്‍ യുവിനെതിരെയാണ് അടുത്ത മത്സരം. 

പ്രണോയി ആദ്യത്തെ മത്സരത്തില്‍ മുന്നേറാന്‍ കഷ്ടപ്പെടുകയും നാല് പോയിന്റിന് പരാജയപ്പെടുകയും ചെയ്തു. അഞ്ച് പോയിന്റ് ലീഡ് നഷ്ടപ്പെടുത്തിയതിന് ശേഷം രണ്ടാം ഗെയിമില്‍ തോല്‍വിയുടെ വക്കിലെത്തിയെങ്കിലും പിന്നീട് താരം ഉയര്‍ത്തെഴുന്നേറ്റു.

5-11 എന്ന സ്‌കോറില്‍ നിന്ന് പൊരുതി ഒടുവില്‍ മത്സരം സ്വന്തമാക്കി.  അടുത്ത റൗണ്ടില്‍ ചൈനീസ് തായ്പേയിയുടെ ലിന്‍ ചുന്‍-യിക്കെതിരെയാണ് താരം മത്സരിക്കുക. മത്സരത്തില്‍ ലക്ഷ്യ സെന്‍, കിഡംബി ശ്രീകാന്ത് എന്നിവരും തങ്ങളുടെ ഓപ്പണിംഗ് റൗണ്ട് മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു.

സെന്നിനെ ടോപ് സീഡ് ചൈനീസ് താരം ഷി യു ക്വി 19-21, 15-21 ന് തോല്‍പിച്ചപ്പോള്‍ ശ്രീകാന്ത് ഇന്തോനേഷ്യയുടെ ആന്റണി ജിന്റിങ് സിസുകയോട് 14-21, 13-21 ന് തോല്‍വി ഏറ്റുവാങ്ങി. ധ്രുവ് കപിലയും (പുരുഷ ഡബിള്‍സ്) ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

 

 

 

 

 

p v sindhu h s pranoy Badminton championship