സയ്യിദ് മോദി ഇന്റര്‍നാഷണല്‍; സിന്ധുവിനും ലക്ഷ്യയ്ക്കും കിരീടം

പുരുഷ സിംഗിള്‍സ് ഫൈനലില്‍ സിംഗപ്പൂരിന്റെ ജിയാ ഹെങ് ജേസണ്‍ തെഹിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെന്‍ ജയം ഉറപ്പിച്ചത്.ചൈനയുടെ വു ലുവോ യുവിനെ തോല്‍പ്പിച്ച് സിന്ധു സയ്യിദ് മോദി ഇന്റര്‍നാഷണല്‍ കിരീടം നേടി.

author-image
Athira Kalarikkal
New Update
pv sindhuuuu

Badminton player P V Sindhu displays her gold medal

ന്യൂഡല്‍ഹി: സയ്യിദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണില്‍ പിവി സിന്ധുവിനും ലക്ഷ്യ സെന്നിനും കിരീടം. പുരുഷ സിംഗിള്‍സ് ഫൈനലില്‍ സിംഗപ്പൂരിന്റെ ജിയാ ഹെങ് ജേസണ്‍ തെഹിനെ പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെന്‍ ജയം ഉറപ്പിച്ചത്. സ്‌കോര്‍: 21-6, 21-7. 

lakshya sennnn

ചൈനയുടെ വു ലുവോ യുവിനെ തോല്‍പ്പിച്ച് സിന്ധു സയ്യിദ് മോദി ഇന്റര്‍നാഷണല്‍ കിരീടം നേടി. 21-14, 21-16 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം. സിന്ധുവിന്റെ മൂന്നാം സയ്യിദ് മോദി ഇന്റര്‍നാഷണല്‍ കിരീടമാണിത്. പിവി സിന്ധു ചൈനീസ് എതിരാളിക്കെതിരെ അനായാസ വിജയം നേടുകയായിരുന്നു.

നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് മത്സരം സ്വന്തമാക്കി. 21-14, 21-16 എന്ന സ്‌കോറിനായിരുന്നു ജയം. ഇതോടെ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ (3) നേടിയവരുടെ കൂട്ടത്തില്‍ സൈന നെഹ്വാളിനൊപ്പം സിന്ധുവും ഒപ്പമെത്തി. നേരത്തെ 2017, 2022 വര്‍ഷങ്ങളില്‍ താരം കിരീടം സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം പരിക്കിനെ തുടര്‍ന്നു മത്സരിച്ചില്ല.

വനിതാ ഡബിള്‍സില്‍ ട്രീസ-ഗായത്രി സഖ്യം 21-18, 21-11 എന്ന സ്‌കോറിനാണ് ചൈനയുടെ ബാവോ ലി ജിങ്-ലി ക്വിയാന്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. ഇതോടെ ഇരുവരും വനിതാ ഡബിള്‍സ് കിരീടം സ്വന്തമാക്കി. പുരുഷ ഡബിള്‍സില്‍ പൃഥ്വി-പ്രതീഖ് സഖ്യം 14-21, 21-19, 17-21 എന്ന സ്‌കോറിന് ചൈനയുടെ ഹുവാങ് ഡി-ലിയു യാങ് സഖ്യത്തോട് പരാജയപ്പെട്ടു.

 

PV Sindhu lakshya sen