അഡ്രിയന്‍ റാബിയോ ഒളിമ്പിക് മാഴ്‌സെയില്‍

സൗജന്യ ട്രാന്‍സ്ഫറില്‍ ആണ് താരം ഫ്രഞ്ച് ക്ലബിന്റെ ഭാഗമാകുന്നത്. താരം ഉടന്‍ തന്നെ മെഡിക്കലും പൂര്‍ത്തിയാക്കും.

author-image
anumol ps
New Update
rabio
Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


പാരീസ്:  ഫ്രാന്‍സ് ഇന്റര്‍നാഷണല്‍ അഡ്രിയന്‍ റാബിയോ ഒളിമ്പിക് ഡി മാഴ്‌സെയില്‍. സൗജന്യ ട്രാന്‍സ്ഫറില്‍ ആണ് താരം ഫ്രഞ്ച് ക്ലബിന്റെ ഭാഗമാകുന്നത്. താരം ഉടന്‍ തന്നെ മെഡിക്കലും പൂര്‍ത്തിയാക്കും. യുവന്റസുമായുള്ള കരാര്‍ ജൂണില്‍ അവസാനിച്ചതിന് ശേഷം 29 കാരനായ മിഡ്ഫീല്‍ഡര്‍ പുതിയ ക്ലബിനായുള്ള അന്വേഷണത്തില്‍ ആയിരുന്നു.

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഉടനീളം റാബിയോയുടെ ഭാവിയെ കുറിച്ച് ഊഹാപോഹങ്ങളുടെ ഒഴുക്കുണ്ടായിരുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ലിവര്‍പൂള്‍, തുടങ്ങിയ മുന്‍നിര ക്ലബ്ബുകളുമായി. മാഴ്‌സെയില്‍ അദ്ദേഹം മാനേജര്‍ റോബര്‍ട്ടോ ഡി സെര്‍ബിയുടെ കീഴില്‍ കളിക്കും. ഒരു വര്‍ഷത്തെ കരാറില്‍ ആകും റാബിയോ ഒപ്പുവെക്കുക.

 

rabio