യുഎസ് ഓപ്പണ്‍;  നദാല്‍ പിന്മാറി

ഈ വര്‍ഷത്തെ യുഎസ് ഓപ്പണില്‍ മത്സരിക്കേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചുവെന്ന് നിങ്ങളെ അറിയിക്കുന്നു. ഇത്തവണ എന്റെ 100% നല്‍കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അതാണ് പിന്മാറുന്നത്''

author-image
Athira Kalarikkal
New Update
nadal

Rafael Nadal

Listen to this article
0.75x1x1.5x
00:00/ 00:00

വാഷിങ്ടണ്‍ : ഈ മാസം 26 മുതല്‍ സെപ്തംബര്‍ 8 വരെ ന്യൂയോര്‍ക്കിലെ ഫ്‌ലഷിംഗ് മെഡോസില്‍ നടക്കുന്ന യുഎസ് ഓപ്പണില്‍ നിന്ന് ടെന്നീസ് ഇതിഹാസം റാഫേല്‍ നദാല്‍ പിന്മാറി. തന്റെ പരിക്കിനെ തുടര്‍ന്നാണ് പിന്മാറുന്നത് നദാല്‍ പറഞ്ഞു. സെപ്റ്റംബര്‍ 20ന് ആരംഭിക്കുന്ന ലാവര്‍ കപ്പിലൂടെ തിരികെ വരും എന്നും നദാല്‍ സ്ഥിരീകരിച്ചു.

'ഈ വര്‍ഷത്തെ യുഎസ് ഓപ്പണില്‍ മത്സരിക്കേണ്ടതില്ലെന്ന് ഞാന്‍ തീരുമാനിച്ചുവെന്ന് നിങ്ങളെ അറിയിക്കുന്നു. ഇത്തവണ എന്റെ 100% നല്‍കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അതാണ് പിന്മാറുന്നത്'' നദാല്‍ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ കുറിച്ചു. പാരീസ് ഒളിമ്പിക്‌സിലാണ് റാഫേല്‍ നദാല്‍ അവസാനമായി കളിച്ചത്. ഈ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ മാത്രമാണ് നദാല്‍ സ്ലാമുകളില്‍ കളിച്ചത്.

tennis sports news Rafael Nadal