/kalakaumudi/media/media_files/2024/12/11/eQkYzHLwBz21hmocyo6L.jpg)
സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ അജിന്‍ക്യ രഹാനെയുടെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ വിദര്‍ഭയ്‌ക്കെതിരേ ആറു വിക്കറ്റ് ജയവുമായി മുംബൈ സെമിയില്‍. ക്വാര്‍ട്ടറില്‍ 45 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സും സഹിതം രഹാനെ 84 റണ്‍സെടുത്തു. ടൂര്‍ണമെന്റില്‍ ഏഴ് മത്സരങ്ങളില്‍ നിന്നായി 334 റണ്‍സോടെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം.
ആദ്യം ബാറ്റ് ചെയ്ത വിദര്‍ഭ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ മുംബൈ 19.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തിലാണ് ലക്ഷ്യത്തിലെത്തിയത്. രഹാനെയുടെ വെടിക്കെട്ടിന് പുറമെ പൃഥ്വി ഷാ 26 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 49 റണ്‍സും അടിച്ചെടുത്തു. ശിവം ദുബെയുടെ 22 പന്തില്‍ പുറത്താകാതെ 37 റണ്‍സും സൂര്യനഷ് ഷെഡ്ജിന്റെ 12 പന്തില്‍ പുറത്താകാതെ 36 റണ്‍സും വിജയത്തില്‍ നിര്‍ണായകമായി.
ഉത്തര്‍പ്രദേശിനെ മടക്കി ഡല്‍ഹിയും സെമിയില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെടുത്തപ്പോള്‍ മറുപടിയായി ഉത്തര്‍പ്രദേശിന് 174 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഡല്‍ഹിക്കായി 33 പന്തില്‍ അഞ്ചു സിക്‌സും ഏഴു ഫോറും ഉള്‍പ്പെടെ 73 റണ്‍സടിച്ച അനുജ് റാവത്ത് ആണ് മാന്‍ ഓഫ് ദ മാച്ച്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നേരത്തെ സൗരാഷ്ട്രയെ പരാജയപ്പെടുത്തി മധ്യപ്രദേശും ബംഗാളിനെ പരാജയപ്പെടുത്തി ബറോഡയും നേരത്തെ സെമിയിലേക്ക് മുന്നേറിയിരുന്നു.