ഇന്ത്യ ഇനിയും നിരവധി ട്രോഫികള്‍ നേടും: രാഹുല്‍ ദ്രാവിഡ്

''ഒരു കളിക്കാരനെന്ന നിലയില്‍, ഒരു ട്രോഫി നേടാനുള്ള ഭാഗ്യം എനിക്കില്ലായിരുന്നു, പക്ഷേ എന്റെ ഏറ്റവും മികച്ചത് ഞാന്‍ നല്‍കി... ഒരു ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ എനിക്ക് ഭാഗ്യമുണ്ട്''

author-image
Athira Kalarikkal
Updated On
New Update
Rahul Dravid

Rahul Dravid

Listen to this article
0.75x 1x 1.5x
00:00 / 00:00

വരും വര്‍ഷങ്ങളില്‍ ഇന്ത്യ നിരവധി ട്രോഫികള്‍ നേടുമെന്ന് ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ്. ഇന്നലെ ഇന്ത്യ ലോകകപ്പ് കീഴടക്കിയ സന്തോഷത്തില്‍ സംസാരിക്കുകയായിരുന്നു ദ്രാവിഡ്. ഇന്നലെ ലോകകിരീടം ഇന്ത്യ ചൂടിയതോടെ ദ്രാവിഡ് ഹെഡ് കോച്ച് സ്ഥാനം ഒഴിയും. 

''ഒരു കളിക്കാരനെന്ന നിലയില്‍, ഒരു ട്രോഫി നേടാനുള്ള ഭാഗ്യം എനിക്കില്ലായിരുന്നു, പക്ഷേ എന്റെ ഏറ്റവും മികച്ചത് ഞാന്‍ നല്‍കി... ഒരു ടീമിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചതില്‍ എനിക്ക് ഭാഗ്യമുണ്ട്'' ദ്രാവിഡ് പറഞ്ഞു. 

ലോകകപ്പ് നേടിയതില്‍ ലോകം കീഴടക്കിയ സന്തോഷത്തിലാണ് ക്രിക്കറ്റ് ലോകം. രാഹുല്‍ ദ്രാവിഡിന് നല്‍കാവുന്നതില്‍ ഏറ്റവും നല്ല സമ്മാനമായിരുന്നു ലോകകപ്പ്. 

 

rahul dravid india ICC T20 World Cup