രാഹുല്‍ ദ്രാവിഡ് വീണ്ടും രാജസ്ഥാന്‍ റോയല്‍സിലേക്ക്

ഐപിഎല്‍ മെഗാ താരലേലത്തിന് മുന്‍പ് തന്നെ ഏതൊക്കെ താരങ്ങളെ ടീമില്‍ നിലനിര്‍ത്തണമെന്ന് രാഹുല്‍ ഗ്രാവിഡുമായിട്ട് ടീം ചര്‍ച്ച നടത്തിയേക്കും.

author-image
Athira Kalarikkal
New Update
rahul dravid

Rahul Dravid

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി : ഐപിഎല്‍ അടുത്ത സീസണില്‍ രാഹുല്‍ ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനായേക്കും. ഈ വര്‍ഷം അവസാനം നടക്കുന്ന താരലേലത്തിന് മുമ്പായി ദ്രാവിഡ് ടീമീനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പ് വിജയത്തിന് ശേഷം പരിശീലക സ്ഥാനമൊഴിഞ്ഞ ദ്രാവിഡ് നിലവില്‍ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. 

2012, 2013 സീസണുകളില്‍ രാജസ്ഥാന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ്, പിന്നീട് 2 വര്‍ഷക്കാലം ടീമിന്റെ മെന്ററായും പ്രവര്‍ത്തിച്ചിരുന്നു. ഐപിഎല്‍ മെഗാ താരലേലത്തിന് മുന്‍പ് തന്നെ ഏതൊക്കെ താരങ്ങളെ ടീമില്‍ നിലനിര്‍ത്തണമെന്ന് രാഹുല്‍ ഗ്രാവിഡുമായിട്ട് ടീം ചര്‍ച്ച നടത്തിയേക്കും. ഇന്ത്യന്‍ ടീമില്‍ രാഹുല്‍ ദ്രാവിഡിന്റെ പരിശീലക സംഘത്തില്‍ ബാറ്റിങ് കോച്ച് ആയിരുന്ന വിക്രം റാത്തോഡിനെയും രാജസ്ഥാന്‍ ടീമിലെത്തിക്കും.

2021 മുതല്‍ രാജസ്ഥാന്‍ ടീമിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് പദവി വഹിക്കുന്ന മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റര്‍ കുമാര്‍ സംഗക്കാര  തുടരും. അതേസമയം, കരീബിയന്‍ പ്രിമിയര്‍ ലീഗിലും ദക്ഷിണാഫ്രിക്കയിലെ എസ്എ20 ലീഗിലും സംഗക്കാരയ്ക്കു കൂടുതല്‍ ശ്രദ്ധിക്കാനുള്ള അവസരവും ഇതോടെ ലഭിക്കും. 

രാജസ്ഥാന്‍ റോയല്‍സുമായി രാഹുല്‍ ദ്രാവിഡിനു ദീര്‍ഘകാലത്തെ ബന്ധമുള്ളതും അദ്ദേഹത്തെ മുഖ്യപരിശീലക സ്ഥാനത്തേക്കു പരിഗണിക്കുന്നതിനുള്ള പ്രധാന കാരണം. രാജസ്ഥാന്‍ റോയല്‍സില്‍ ദ്രാവിഡും ടീമിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. സഞ്ജുവിന്റെ കരിയറിലെ നിര്‍ണായക മാര്‍ഗദര്‍ശികളിലൊരാളാണ് അന്‍പത്തിരണ്ടുകാരനായ ദ്രാവിഡ്.

 

rajastan royals rahul dravid