അച്ചടക്ക ലംഘനം; ക്യാപ്റ്റ്ന്‍ സഞ്ജുവിനെതിരെ ബിസിസിഎ നടപടി

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തില്‍ അച്ചടക്ക ലംഘനത്തിന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന് ബിസിസിഎ പിഴ ചുമത്തി. മാച്ച് ഫീയുടെം 30 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്നത്.

author-image
Athira Kalarikkal
New Update
Sanju Samson BCCi

Sanju Samson involved in a argument with the umpires over his controversial dismissal

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ന്യൂഡല്‍ഹി : ചൊവ്വാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തില്‍ അച്ചടക്ക ലംഘനത്തിന് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന് ബിസിസിഎ പിഴ ചുമത്തി. മത്സരത്തില്‍ പുറത്തായപ്പോള്‍ ഗ്രൗണ്ട് വിടാതെ അംപയറോടു തര്‍ക്കിച്ചതിനാണ് താരത്തിനെതിരായ നടപടി.  മത്സരത്തില്‍ അംമ്പയര്‍ നടപടി വിവാദമായിരുന്നു. ഇതിനു ശേഷം സഞ്ജു ഗ്രൗണ്ട് വിടാന്‍ വൈകുകയും അമ്പയറോട് ഈ തീരുമാനം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനാണ് ഇപ്പോള്‍ നടപടി നേരിടേണ്ടി വന്നിരിക്കുന്നത്.

മാച്ച് ഫീയുടെം 30 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്നത്. ലെവല്‍ 1ല്‍ വരുന്ന കുറ്റമാണു സഞ്ജു ചെയ്തതെന്നും ശിക്ഷാ നടപടി സഞ്ജു അംഗീകരിച്ചതായും ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചു. മാച്ച് റഫറിയുടെ തീരുമാനം അന്തിമമാണെന്നും പ്രസ്താവനയിലുണ്ട്. 

സഞ്ജു സാംസണെ പുറത്താക്കിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം ഉയരുന്നതിന് ഇടയിലാണ് നടപടി. താരം 86 എറണ്‍സില്‍ നില്‍ക്കെയാണ് അമ്പയര്‍ സഞ്ജുവിനെ ഔട്ട് വിളിച്ചത്. 

16ാം ഓവറില്‍ മുകേഷ് കുമാറിനെ സിക്‌സര്‍ പറത്താനുള്ള ശ്രമത്തിനിടെ സഞ്ജു പുറത്താകുകയായിരുന്നു. ബൗണ്ടറി ലൈനിനു സമീപത്തു നില്‍ക്കുകയായിരുന്ന ഡല്‍ഹി ഫീല്‍ഡര്‍ ഷായ് ഹോപ് ക്യാച്ചെടുത്താണു സഞ്ജുവിനെ പുറത്തായിക്കിയത്. പന്ത് പിടിച്ചെടുക്കുമ്പോള്‍ ഷായ് ഹോപ്പിന്റെ ഷൂസ് ബൗണ്ടറി ലൈനില്‍ തട്ടിയിരുന്നോയെന്ന് അംപയര്‍മാര്‍ക്ക് സംശയുണ്ടായിരുന്നു.

ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് തേര്‍ഡ് അംപയര്‍ സഞ്ജു ഔട്ടാണെന്ന് വിധിച്ചത്. ഗ്രൗണ്ട് വിട്ടുപോകാതിരുന്ന സഞ്ജു അംപയര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്തിരുന്നു. അര്‍ധ സെഞ്ചറിയുമായി (46 പന്തില്‍ 86) തിളങ്ങിയ സഞ്ജുവിന്റെ കരുത്തില്‍, അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും വിജയലക്ഷ്യത്തിന് 20 റണ്‍സ് അകലെ രാജസ്ഥാന് അടിപതറുകയായിരുന്നു. 

 

 

bcci Sanju Samson Rajasthan Royals ipl2024