ആവേശം! രാജസ്ഥാനെ വീഴ്ത്തി ഹൈദരാബാദ്; ഇതാണ് വിജയം!

ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്. ആദ്യ ഓവറിലും അവസാന ഓവറിലും ഭുവനേശ്വര്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി

author-image
Rajesh T L
New Update
ipl
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹൈദരാബാദ്: ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ത്രസിപ്പിക്കുന്ന വിജയം. 202 റണ്‍സ് വിജയലക്ഷ്യവുമായാണ് രാജസ്ഥാന്‍ ഇറങ്ങിയത്. രാജസ്ഥാന്റെ പോരാട്ടം രണ്ടു റണ്‍സ് അകലെ 200 റണ്‍സില്‍ അവസാനിച്ചു. ഹൈദരാബാദ് ഒരു റണ്‍സിന്റെ വിജയം സ്വന്തമാക്കി. 

ഭുവനേശ്വര്‍ കുമാറാണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്. ആദ്യ ഓവറിലും അവസാന ഓവറിലും ഭുവനേശ്വര്‍ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി.

അവസാന ഓവറില്‍, 13 റണ്‍സായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. റോവ്മന്‍ പവല്‍ (15 പന്തില്‍ 27), ആര്‍.അശ്വിന്‍ (2 പന്തില്‍ 2*) എന്നിവരായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ സിംഗിളെടുത്ത അശ്വിന്‍, സ്‌ട്രൈക്ക് പവലിന് കൈമാറി. രണ്ടാം പന്തില്‍ ഡബിളെടുത്ത പവല്‍, മൂന്നാം പന്ത് ബൗണ്ടറി കടത്തി. 

അടുത്ത രണ്ടു പന്തില്‍ വീണ്ടും ഡബിള്‍ വീതം. അവസാന ഓവറില്‍ വേണ്ടത് രണ്ടു റണ്‍സ്. എന്നാല്‍ ഭുവനേശ്വര്‍ എറിഞ്ഞ ഫുള്‍ ടോസ് പന്ത് പവലിനെ വിക്കറ്റിന് മുന്നില്‍ കുരുക്കി. എല്‍ബിഡബ്യുയായി പവല്‍ പുറത്തായി. അതോടെ ഹൈദരാബാദിന് ഒരു റണ്‍സിന്റെ ജയം. നാല് മത്സരങ്ങള്‍ തുടര്‍ച്ചയായി ജയിച്ച രാജസ്ഥാന്‍ പരാജയത്തിന്റെ രുചിയറിഞ്ഞു. 

 

cricket rajastan royals ipl 2024 sunrisers hyderbad