ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പട്ടീദാറിനും സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനും ടീമുകളുടെ സ്ലോ ഓവര്‍ റേറ്റ് കാരണം പിഴ ചുമത്തി. ഐപിഎല്‍ പെരുമാറ്റച്ചട്ടം പ്രകാരം കമ്മിന്‍സിന്റെ സീസണിലെ ആദ്യ നിയമലംഘനമായതിനാല്‍ 12 ലക്ഷം രൂപ പിഴയാണ് ചുമത്തിയിരിക്കുന്നത്, എന്നാല്‍ പട്ടീദാറിന്റെ രണ്ടാമത്തെ പിഴയായതിനാല്‍ 24 ലക്ഷം രൂപയാണ് പിഴ.
'പ്ലേയിംഗ് ഇലവനിലെ ബാക്കി അംഗങ്ങള്‍ക്ക്, ഇംപാക്ട് പ്ലെയര്‍ ഉള്‍പ്പെടെ, ഓരോരുത്തര്‍ക്കും വ്യക്തിഗതമായി 6 ലക്ഷം രൂപയോ അവരുടെ മാച്ച് ഫീസിന്റെ 25 ശതമാനമോ, ഏതാണോ കുറവ് അതാണ് പിഴയായി ചുമത്തിയിരിക്കുന്നത്.പ്ലേഓഫ് സ്ഥാനം ഇതിനകം ഉറപ്പാക്കിയ ആര്‍സിബി, എസ്ആര്‍എച്ചിനെതിരെ 42 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി.ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്താനുള്ള സുവര്‍ണ്ണാവസരം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പാഴാക്കി, വെള്ളിയാഴ്ച ഇഷാന്‍ കിഷന്‍ നയിക്കുന്ന സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് 42 റണ്‍സിന് പരാജയപ്പെട്ടു.
ഈ കനത്ത തോല്‍വിയുടെ ഫലമായി, റോയല്‍ ചലഞ്ചേഴ്സ് (17 പോയിന്റ്) ഗുജറാത്ത് ടൈറ്റന്‍സിനും (18) പഞ്ചാബ് കിംഗ്സിനും (17) പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.