രഞ്ജി ട്രോഫി ക്രിക്കറ്റ് ഒക്ടോബര്‍ 11ന്

കേരളം കളിക്കുന്നത് ശക്തരായ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍. മധ്യപ്രദേശ്, ബംഗാള്‍, കര്‍ണാടക, പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ബിഹാര്‍ എന്നിവരാണ് എലീറ്റ് ഗ്രൂപ്പ് സിയില്‍ കേരളത്തിന്റെ എതിരാളികള്‍. 

author-image
Athira Kalarikkal
Updated On
New Update
Ranji trophy

File Photo

Listen to this article
0.75x1x1.5x
00:00/ 00:00

തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റ് ഒക്ടോബര്‍ 11ന് തുടക്കമാകും. പഞ്ചാബുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. മത്സരവേദികളില്‍ തീരുമാനമായിട്ടില്ല. ഇത്തവണ കേരളം പുതി പരിശീലകന് കീഴില്‍ നോക്കൗട്ട് ലക്ഷ്യമിട്ടാണ് താരങ്ങള്‍ മത്സരത്തിനിറങ്ങുക. കേരളം കളിക്കുന്നത് ശക്തരായ ടീമുകള്‍ ഉള്‍പ്പെട്ട ഗ്രൂപ്പില്‍. മധ്യപ്രദേശ്, ബംഗാള്‍, കര്‍ണാടക, പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, ബിഹാര്‍ എന്നിവരാണ് എലീറ്റ് ഗ്രൂപ്പ് സിയില്‍ കേരളത്തിന്റെ എതിരാളികള്‍. 

മുന്‍ ചാംപ്യന്‍മാരും കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളുമാണു മധ്യപ്രദേശ്. കര്‍ണാടക, ബംഗാള്‍, പഞ്ചാബ്, ഹരിയാന എന്നിവരും മുന്‍ ചാംപ്യന്‍മാര്‍.  കഴിഞ്ഞ സീസണില്‍ ഒരു ജയം മാത്രം നേടിയ കേരളം ഗ്രൂപ്പില്‍ നാലാം സ്ഥാനക്കാരായാണ്  പുറത്തായത്.

kerala cricket ranji trophy