രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ ആദ്യ സെഷനിൽ കേരളം ആധിപത്യം സ്ഥാപിച്ചു,മൂന്ന് വിക്കറ്റുകൾ നേടി വിദർഭയെ കേരളം തകർത്തു.ടോസ് നേടിയ കേരളം ആദ്യം വിദർഭയെ ബാറ്റിങ്ങിനയക്കുകയായിരുന്നു,ഇന്നിംഗ്‌സിന്റെ രണ്ടാം പന്തിൽ വിദർഭ ഓപ്പണർ പാർത്ഥ രേഖഡെയെ പുറത്താക്കിയതോടെ കേരളത്തിന്റെ തീരുമാനം ഫലിച്ചു.
രേഖഡെയുടേതുൾപ്പെടെ എംഡി നിധീഷ് രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്, ഏഡൻ ആപ്പിൾ ടോം ഒരു വിക്കറ്റ് നേടി.കൃത്യമായ ഇടവേളകളിലാണ് വിദർഭയ്ക്ക് വിക്കറ്റുകൾ നഷ്ടപ്പെട്ടത്.ആദ്യ സെഷൻ അവസാനിക്കുമ്പോൾ വിദർഭ 32 ഓവറിൽ 81-3 എന്ന നിലയിലായിരുന്നു.ഡാനിഷ് മാലേവാറും കരുൺ നായരും വിദർഭയുടെ ഇന്നിംഗ്‌സ് ശക്തിപ്പെടുത്താൻ ശ്രമിക്കുകയാണ്,മാലേവാർ 88 പന്തിൽ 38 റൺസുമായും കരുൺ നായർ 48 പന്തിൽ 24 റൺസുമായും ക്രീസിൽ നിലയുറപ്പിച്ചിരിക്കുന്നു.തങ്ങളുടെ ആദ്യ രഞ്ജി ട്രോഫി ഫൈനലിൽ കളിക്കുന്ന കേരളം,ചരിത്ര വിജയം ഉറപ്പാക്കാൻ ശ്രമിക്കുകയാണ്.