തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ റണ്ണറപ്പായ കേരള ടീമിന് വൻ വരവേൽപ്പ് നൽകാനൊരുങ്ങി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ). തിങ്കളാഴ്ച രാത്രിയോടെയാണ് ടീം മടങ്ങിയെത്തുക. തിരുവനന്തപുരത്ത് എത്തുന്ന കേരള ടീമിനായി വൻ സ്വീകരണമാണ് കെസിഎ പദ്ധതിയിട്ടിരിക്കുന്നത്. ചൊവ്വാഴ്ച്ച നടക്കുന്ന അനുമോദന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ ടീമിനെ തിരികെ കൊണ്ടുവരാൻ നാഗ്പൂരിലെത്തിയിട്ടുണ്ട്. കലാശപ്പോരിൽ കിരീടം കൈവിട്ടെങ്കിലും രഞ്ജി ട്രോഫിയിൽ അഭിമാന നേട്ടവുമായാണ് കേരളത്തിന്റെ മടങ്ങി വരവ്. ചരിത്രത്തിൽ ആദ്യമായാണ് രഞ്ജി ട്രോഫിയിൽ കേരളം റണ്ണേഴ്‌സ് അപ്പാവുന്നത്. വിദർഭയ്‌ക്കെതിരായ ഫൈനൽ മത്സരം സമനിലയിലായതോടെയാണ് കേരളത്തിന് കപ്പ് നഷ്‌ടമായത്. മത്സരം സമനിലയിൽ അവസാനിച്ചതോടെ ആദ്യ ഇന്നിങ്സ് ലീഡിന്റെ മികവിൽ വിദർഭ കിരീടം സ്വന്തമാക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് വിദർഭ രഞ്ജി ട്രോഫി കിരീടം നേടുന്നത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടർന്ന വിദർഭ ഒൻപത് വിക്കറ്റിന് 375 റൺസെടുത്ത് നില്ക്കെ മത്സരം അവസാനിപ്പിക്കുകയായിരുന്നു.
രഞ്ജി ട്രോഫി; ടീമിന് വൻ വരവേൽപ്പ് നൽകും
തിരുവനന്തപുരത്ത് എത്തുന്ന കേരള ടീമിനായി വൻ സ്വീകരണമാണ് കെസിഎ പദ്ധതിയിട്ടിരിക്കുന്നത്. ചൊവ്വാഴ്ച്ച നടക്കുന്ന അനുമോദന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും
New Update