രഞ്ജി ട്രോഫി;  കോലിയുടെ മടങ്ങി വരവില്‍ നിരാശ

രഞ്ജി ട്രോഫിയിലേക്ക് 3 വര്‍ഷത്തിനുശേഷം വിരാട് കോലി മടങ്ങിവന്നിട്ടും ആരാധകര്‍ക്ക് നിരാശ. വിരാട് കോലി 6 റണ്‍സ് മാത്രം എടുത്ത് പുറത്തായി.

author-image
Athira Kalarikkal
New Update
virat k

 
ന്യൂഡല്‍ഹി: രഞ്ജി ട്രോഫിയിലേക്ക് 3 വര്‍ഷത്തിനുശേഷം വിരാട് കോലി മടങ്ങിവന്നിട്ടും ആരാധകര്‍ക്ക് നിരാശ. വിരാട് കോലി 6 റണ്‍സ് മാത്രം എടുത്ത് പുറത്തായി. റെയില്‍വേസിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറിന് മറുപടിയായി രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെന്ന നിലയില്‍ ക്രീസിലിറങ്ങിയ ഡല്‍ഹിക്കായി വിരാട് കോലി എപ്പോള്‍ ക്രീസിലിറങ്ങുമെന്നതായിരുന്നു വിചാരിച്ചിരുന്നത്. 

യാഷ് ദുള്ളും സനത് സംഗ്വാനും തുടക്കത്തില്‍ പിടിച്ചു നിന്നതോടെ കാത്തിരിപ്പ് നീളുന്നതില്‍ ആരാധകര്‍ നിരാശരായി. ഒടുവില്‍ യാഷ് ദുള്ളിനെ(32) രാഹുല്‍ ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ നാലാമനായി വിരാട് കോലി ക്രീസിലെത്തി. ആരാധകരെ ആവേശത്തിലാഴ്ത്തി ബൗണ്ടറി അടിച്ച് തുടങ്ങിയെങ്കിലും ഇന്നിംഗ്‌സ് അധികം നീണ്ടില്ല. 15 പന്ത് നേരിട്ട കോലിയെ ഹിമാന്‍ഷു സംഗ്വാന്‍ ക്ലീന്‍ ബൗള്‍ഡാക്കി മടക്കിയതോടെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയം നിശബ്ദമായി. ഹിമാന്‍ഷു സംഗ്വാന്റെ ഇന്‍സ്വിംഗറില്‍ കോലിയുടെ ഓഫ് സ്റ്റംപ് വായുലില്‍ പറന്നു. റെയില്‍വേസിനെതിരെ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡല്‍ഹി നാലു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയിലാണ്. 10 റണ്‍സോടെ ക്യാപ്റ്റന്‍ ആയുഷ് ബദോനിയും ആറ് റണ്‍സോടെ സുമിത് മാഥൂറും ക്രീസില്‍.

പൂജാരയ്ക്കും വിചാരിച്ച രീതിയില്‍ മത്സരം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. സൗരാഷ്ട്രക്കായി ഇറങ്ങിയ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരക്ക് ഒരു റണ്‍സകലെ സെഞ്ചുറി നഷ്ടമായി. 95 റണ്‍സുമായി രണ്ടാം ദിനം ക്രീസിലിറങ്ങിയ പൂജാര 99 റണ്‍സില്‍ പുറത്തായി.167 പന്തില്‍ 10 ബൗണ്ടറിയടിച്ച് 99 റണ്‍സെടുത്ത പൂജാരയെ മുഖ്താര്‍ ഹുസൈനാണ് പുറത്താക്കിയത്.

Virat Kohli ranji trophy