/kalakaumudi/media/media_files/2025/07/24/marcus-2025-07-24-21-50-17.jpg)
MARCUS
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് എഫ്സി ബാഴ്സലോണയിലേക്ക് ലോണ്‍ അടിസ്ഥാനത്തില്‍ മാറിയതിന് പിന്നാലെ ക്ലബ്ബിന് നന്ദി പറഞ്ഞ് മാര്‍ക്കസ് റാഷ്ഫോര്‍ഡ്. ''മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെക്കുറിച്ച് എനിക്ക് ഒന്നും മോശമായി പറയാനില്ല,'' റാഷ്ഫോര്‍ഡ് പറഞ്ഞു. ''എന്റെ ജീവിതത്തിലെ ഒരു പ്രധാന ഭാഗമായിരുന്നു അത്, ഞാന്‍ നന്ദിയുള്ളവനാണ്... അവര്‍ക്ക് എല്ലാ ആശംസകളും നേരുന്നു, ഭാവിയില്‍ അവര്‍ വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.''
റാഷ്ഫോര്‍ഡും യുണൈറ്റഡ് മാനേജര്‍ റൂബന്‍ അമോറിമും തമ്മിലുള്ള പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഈ നീക്കം. നേരത്തെ ആസ്റ്റണ്‍ വില്ലയിലേക്ക് ഒരു ചെറിയ ലോണ്‍ സ്റ്റണ്ടും ഇതിന് കാരണമായിരുന്നു. ഇപ്പോള്‍, ഹാന്‍സി ഫ്‌ലിക്കിന് കീഴില്‍ ബാഴ്സലോണയില്‍ ഫോം വീണ്ടെടുക്കാനും ലാ ലിഗയില്‍ ഒരു പുതിയ തുടക്കം കുറിക്കാനുമാണ് ഇംഗ്ലണ്ട് താരം ലക്ഷ്യമിടുന്നത്. ബാഴസക്ക് ഒപ്പം ചാമ്പ്യന്‍സ് ലീഗ് ജയിക്കുകയാണ് തന്റെ സ്വപ്നം എന്നും റാഷഫോര്‍ഡ് പറഞ്ഞു.