/kalakaumudi/media/media_files/2025/07/28/rashford-2025-07-28-21-33-25.jpg)
ടോക്കിയോ: പുതിയ സീസണിനായുള്ള ഒരുക്കങ്ങള്‍ തുടരുന്ന ബാര്‍സലോണ, ഇന്ന് നടന്ന ക്ലബ് സൗഹൃദ മത്സരത്തില്‍ ജപ്പാനിലെ വിസല്‍ കോബെയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. എറിക് ഗാര്‍സിയ (33'), റൂണി ബാര്‍ഡ്ജി (77'), പോ ഫെര്‍ണാണ്ടസ് സാര്‍മിയന്റോ (87') എന്നിവരാണ് കറ്റാലന്‍ ക്ലബിനായി ഗോളുകള്‍ നേടിയത്. വിസല്‍ കോബെയ്ക്കായി 42-ാം മിനിറ്റില്‍ ടി. മിയാഷിറോ ഒരു ഗോള്‍ മടക്കി.
ഈ മത്സരം ബാഴ്‌സലോണയുടെ പുതിയ സൈനിംഗ് മാര്‍ക്കസ് റാഷ്ഫോര്‍ഡിന്റെ അനൗദ്യോഗിക അരങ്ങേറ്റത്തിനും വേദിയായി. അവസാന 12 മിനിറ്റിലാണ് ഇംഗ്ലണ്ട് താരം കളത്തിലിറങ്ങിയത്. ഗോള്‍ നേടാനായില്ലെങ്കിലും, റാഷ്ഫോര്‍ഡ് തന്റെ ട്രേഡ്മാര്‍ക്ക് വേഗതയും നീക്കങ്ങളും കാഴ്ചവെച്ച്, ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കി.
ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ബാര്‍സലോണ ഇനി ജൂലൈ 31-ന് എഫ്സി സോളുമായി ഏറ്റുമുട്ടും.