/kalakaumudi/media/media_files/2025/11/13/rashid-2025-11-13-08-19-03.jpg)
കാബുള്‍: യുവതിക്കൊപ്പം പരമ്പരാഗത അഫ്ഗാന്‍ വേഷത്തിലുള്ള ദൃശ്യങ്ങള്‍ വൈറലായതോടെ, രണ്ടാം വിവാഹം സ്ഥിരീകരിച്ച് അഫ്ഗാനിസ്ഥാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍. ചിത്രങ്ങളിലുള്ളത് തന്റെ ഭാര്യയാണെന്ന് റാഷിദ് ഖാന്‍ പ്രതികരിച്ചു. 2024 ല്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബുളില്‍വച്ചായിരുന്നു റാഷിദ് ഖാന്റെ ആദ്യ വിവാഹം. സഹോദരങ്ങളായ ആമിര്‍ ഖലീല്‍, സകിയുല്ലാ, റാസാ ഖാന്‍ എന്നിവര്‍ക്കൊപ്പം റാഷിദ് ഖാന്റെയും വിവാഹം നടത്തുകയായിരുന്നു.
''2025 ഓഗസ്റ്റ് രണ്ടിനായിരുന്നു എന്റെ വിവാഹം. അടുത്തിടെ ഞാന്‍ ഭാര്യയുമൊന്നിച്ച് ഒരു ചാരിറ്റി പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതിന്റെ ചിത്രങ്ങള്‍ എടുത്താണ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത്. അവള്‍ എന്റെ ഭാര്യയാണ്. ഇവിടെ ഒന്നും ഒളിക്കാനില്ല. എന്നെ പിന്തുണയ്ക്കുകയും മനസ്സിലാക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.'' റാഷിദ് ഖാന്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.
വിവാഹചിത്രങ്ങളും റാഷിദ് ഖാന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. നെതര്‍ലന്‍ഡ്‌സില്‍ റാഷിദ് ഖാന്‍ ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ പ്രഖ്യാപനച്ചടങ്ങിലാണ് അഫ്ഗാന്‍ ക്യാപ്റ്റനൊപ്പം ഭാര്യയും പങ്കെടുത്തത്. ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് വീണ്ടും വിവാഹിതനായ വിവരം റാഷിദ് വെളിപ്പെടുത്തിയത്. അഫ്ഗാന്‍ സമൂഹത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ മേഖലയിലെ പുരോഗതിയാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
