ഹോയ്ലന്‍ഡിനെ ലോണിലെടുക്കാന്‍ എസി മിലാന്‍

ലോണ്‍ കാലയളവില്‍ താരത്തിന്റെ മുഴുവന്‍ ശമ്പളവും മിലാന്‍ വഹിക്കും. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരാന്‍ ആണ് ഹൊയ്‌ലുണ്ടിന് താല്പര്യം എങ്കിലും യുണൈറ്റഡ് താരത്തോട് ക്ലബ് വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

author-image
Biju
New Update
ac

റോം: മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം റസ്മസ് ഹോയ്ലന്‍ഡിനെ സ്വന്തമാക്കാന്‍ ഇറ്റാലിയന്‍ ക്ലബ് എസി മിലാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. താരത്തെ ലോണ്‍ വ്യവസ്ഥയില്‍ ടീമിലെത്തിക്കാനാണ് മിലാന്‍ ശ്രമിക്കുന്നത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഡാനിഷ് ഫോര്‍വേഡിനായി 6 മില്യണ്‍ യൂറോ ലോണ്‍ ഫീസായി നല്‍കാനും 45 മില്യണ്‍ യൂറോയുടെ ബൈ ഓപ്ഷന്‍ കരാറില്‍ ഉള്‍പ്പെടുത്താനും മിലാന്‍ തയ്യാറാണ്.

ലോണ്‍ കാലയളവില്‍ താരത്തിന്റെ മുഴുവന്‍ ശമ്പളവും മിലാന്‍ വഹിക്കും. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരാന്‍ ആണ് ഹൊയ്‌ലുണ്ടിന് താല്പര്യം എങ്കിലും യുണൈറ്റഡ് താരത്തോട് ക്ലബ് വിടാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അറ്റലാന്റയില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ എത്തിയ ഹോയ്ലന്‍ഡിന് ഫോം കണ്ടെത്താന്‍ ഇതുവരെ ആയില്ല. ബെഞ്ചമിന്‍ ഷെസ്‌കോ കൂടി എത്തിയതോടെ താരത്തിന്റെ സാധ്യതകള്‍ കുറഞ്ഞു. അതുകൊണ്ടുതന്നെ സെരി എയിലേക്ക് തിരിച്ചെത്തുന്നത് താരത്തിന് ഫോം വീണ്ടെടുക്കാന്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.