Ravindra Jadeja has announced his retirement from T20 internationals
ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയതിന് പിന്നാലെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഇന്ത്യയുടെ രവീന്ദ്ര ജഡേജയും വിരമിച്ചു. ഇന്ന് ജഡേജയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിരാട് കോലിയും രോഹിത് ശര്‍മ്മയും ഇന്നലെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.
''ടി20 രാജ്യാന്തര മത്സരങ്ങളോട് ഞാന്‍ വിടപറയുന്നു. ഞാന്‍ എപ്പോഴും എന്റെ രാജ്യത്തിനായി ഏറ്റവും മികച്ചത് നല്‍കിയിട്ടുണ്ട്, മറ്റ് ഫോര്‍മാറ്റുകളിലും അത് തുടരും, ''ജഡേജ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
''ടി 20 ലോകകപ്പ് നേടുക എന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു, എന്റെ ടി20 അന്താരാഷ്ട്ര കരിയറിന്റെ അത്യുന്നതമായിരുന്നു. ഓര്‍മ്മകള്‍ക്കും സന്തോഷങ്ങള്‍ക്കും പിന്തുണയ്ക്കും നന്ദി. ജയ് ഹിന്ദ്.' ജഡേജ കൂട്ടിച്ചേര്‍ത്തു