തിലക് വര്‍മയ്ക്കു പകരം രവി ബിഷ്‌ണോയിയും ശ്രേയസ് അയ്യരും ടി29 ടീമില്‍

ശ്രേയസ് അയ്യരെ ആദ്യ മൂന്നു മത്സരങ്ങളില്‍ മാത്രമാണ് കളിപ്പിക്കുക. അവസാന രണ്ട് ട്വന്റി20കളില്‍ തിലക് വര്‍മ ടീമിലെത്തും. അതേസമയം രവി ബിഷ്‌ണോയി പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിക്കും.

author-image
Biju
New Update
thilak2

മുംബൈ: ന്യൂസീലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുമായി ബിസിസിഐ. ട്വന്റി20 ലോകകപ്പിനു മുന്‍പുള്ള ടീം ഇന്ത്യയുടെ അവസാന പരമ്പരയ്ക്ക് ഫെബ്രുവരി ഏഴിനാണു തുടക്കമാകുന്നത്. പരുക്കേറ്റ വാഷിങ്ടന്‍ സുന്ദറിനും തിലക് വര്‍മയ്ക്കും പകരം രവി ബിഷ്‌ണോയിയും ശ്രേയസ് അയ്യരും ടീമിലെത്തി. ശ്രേയസ് അയ്യരെ ആദ്യ മൂന്നു മത്സരങ്ങളില്‍ മാത്രമാണ് കളിപ്പിക്കുക. അവസാന രണ്ട് ട്വന്റി20കളില്‍ തിലക് വര്‍മ ടീമിലെത്തും. അതേസമയം രവി ബിഷ്‌ണോയി പരമ്പരയിലെ എല്ലാ മത്സരങ്ങളും കളിക്കും.

ലോകകപ്പില്‍ തിലക് വര്‍മയും വാഷിങ്ടന്‍ സുന്ദറും തന്നെ ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്നാണു വിവരം. ''ശസ്ത്രക്രിയയ്ക്കു ശേഷം ആശുപത്രി വിട്ട തിലക് വര്‍മ ഇപ്പോള്‍ ഹൈദരാബാദില്‍ വിശ്രമത്തിലാണ്. താരത്തിന്റെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയുണ്ട്. അതിന് അനുസരിച്ചാകും അവസാന ട്വന്റി20 മത്സരങ്ങളില്‍ കളിക്കുന്ന കാര്യം തീരുമാനിക്കുക''ബിസിസിഐ വ്യക്തമാക്കി.

അതേസമയം തിലക് വര്‍മ പൂര്‍ണമായും ഫിറ്റ്‌നസിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ ലോകകപ്പില്‍ ശ്രേയസ് അയ്യരെ പരിഗണിക്കാനും സാധ്യതയുണ്ട്. ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിനിടെ വാരിയെല്ലിനു പരുക്കേറ്റ വാഷിങ്ടന്‍ സുന്ദറിനെ സ്‌കാനിങ്ങിനു വിധേയനാക്കിയിരുന്നു. കുറച്ചു ദിവസത്തെ വിശ്രമത്തിനു ശേഷം താരം ബിസിസിഐ 'സെന്റര്‍ ഓഫ് എക്‌സലന്‍സില്‍' പരിശീലനം തുടങ്ങും.

ന്യൂസീലന്‍ഡിനെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ട്വന്റി20 ടീം സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ്കീപ്പര്‍), ശ്രേയസ് അയ്യര്‍, ഹാര്‍ദിക് പാണ്ഡ്യ,ശിവം ദുബെ,അക്ഷര്‍ പട്ടേല്‍ (വൈസ് ക്യാപ്റ്റന്‍), റിങ്കുസിങ്, ജസ്പ്രീത് ബുമ്ര, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഇഷാന്‍ കിഷന്‍, രവി ബിഷ്‌ണോയി.