ദുബായ് : മധ്യനിരയില്‍ ബാറ്റു ചെയ്ത് ബോറടിച്ച രോഹിത് ശര്‍മ്മയെ താനാണ് 2019 ല്‍ ഓപ്പണറായി പ്രമോട്ട് ചെയ്‌യുകയായിരുന്നു എന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി. 2019 ഏക ദിനത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം കണ്ടാണ് ടെസ്റ്റിലും ആ സ്ഥാനത്തേക്ക് പരിഗണിക്കാമെന്ന ചിന്ത തനിക്കുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റിലെ മധ്യനിരയിലെ ബറ്റിങ്ങ് ഓപ്ഷനുകളില്‍ മത്സരിച്ച് അദ്ദേഹത്തിന് മടുത്തു എന്ന് എനിക്ക് തോന്നിയെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യം താന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുമായി സംസാരിക്കുകയായിരുന്നു എന്നും വിരാടിന് രോഹിത്തിനെ ഓപ്പണറാക്കാന്‍ സമ്മതമായിരുന്നു എന്നും രവി ശാസ്ത്രി പറഞ്ഞു.ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരച്ച രോഹിത് ശര്‍മ്മ ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി തുടരും.ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത്തിനു പകരം മറ്റൊരു ക്യാപ്റ്റനെ കണ്ടെത്താനുളള ചര്‍ച്ചകളിലാണ് ബിസിസിഐ.ശുഭ്മാന്‍ഗില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചേക്കുമെന്നാണ് വിവരം.ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തിനു പിന്നാലെയാണ് ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.
മധ്യനിരയില്‍ ബാറ്റ് ചെയ്തു ബോറടിച്ച രോഹിത്തിനെ ഓപ്പണറായി പ്രമോട്ട് ചെയ്‌തെന്ന് രവി ശാസ്ത്രി
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരച്ച രോഹിത് ശര്‍മ്മ ഏകദിന ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി തുടരും.ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത്തിനു പകരം മറ്റൊരു ക്യാപ്റ്റനെ കണ്ടെത്താനുളള ചര്‍ച്ചകളിലാണ് ബിസിസിഐ.
New Update