യുവേഫ ചാമ്പ്യൻസ് ലീഗിൽ സെക്കൻഡ് ലെഗ്ഗിലും മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി റയൽ മാഡ്രിഡ് അടുത്ത റൗണ്ടിലേക്ക് മുന്നേറി. രണ്ടാം പാദത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയെ റയൽ പരാജയപ്പെടുത്തിയത്. ഇതോടെ 6-3 എന്ന അഗ്രഗേറ്റ് സ്‌കോറിൽ അടുത്ത റൗണ്ടിലേക്ക് മുന്നേറാനും കാർലോ അൻസലോട്ടിക്കും സംഘത്തിനും സാധിച്ചു. റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ റയലിനായി ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപ്പെ തകർപ്പൻ പ്രകടനമാണ് നടത്തിയത്. മത്സരത്തിൽ 4, 33, 61 മിനിറ്റുകളിലാണ് ഫ്രഞ്ച് താരത്തിന്റെ ഗോളുകൾ പിറന്നത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ തന്റെ ഫുട്ബോൾ കരിയറിൽ 500 ഗോൾ കോൺട്രിബ്യുഷൻ നടത്താനും എംബാപ്പെക്ക് സാധിച്ചു. 358 ഗോളുകളും 142 അസിസ്റ്റുകളുമാണ് എംബാപ്പെ ക്ലബ്ബിനും രാജ്യത്തിനായി ബൂട്ട് കെട്ടി നേടിയെടുത്തത്. ഇതോടെ ഫുട്ബോളിൽ 500 ഗോൾ കോൺട്രിബ്യുഷൻ സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും ഫ്രഞ്ച് താരത്തിന് സാധിച്ചു. 26 വയസ്സും 61 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഈ നേട്ടത്തിലെത്തിയത്. ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് ഇതിഹാസ താരം ലയണൽ മെസിയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. 28 വയസ്സിൽ ആയിരുന്നു റൊണാൾഡോ ഈ നാഴികക്കല്ല് പിന്നിട്ടത്.
സിറ്റിയെ വീഴ്ത്തി റയൽ മാഡ്രിഡ് അടുത്ത റൗണ്ടിലേക്ക്
മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് ഇതിഹാസ താരം ലയണൽ മെസിയായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. 28 വയസ്സിൽ ആയിരുന്നു റൊണാൾഡോ ഈ നാഴികക്കല്ല് പിന്നിട്ടത്.
New Update