എല്‍ ക്ലസിക്കോ പോരാട്ടം; റയല്‍ മാഡ്രിഡ്-ബാഴ്സലോണ നേര്‍ക്കുനേര്‍

സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടക്കുന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ്-ബാഴ്സലോണയെ നേര്‍ക്കുനേര്‍ പോരാട്ടം.

author-image
Athira Kalarikkal
New Update
Barcelona & Real Madrid

Barcelona & Real Madrid

Listen to this article
0.75x1x1.5x
00:00/ 00:00


മാഡ്രിഡ്:  സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടക്കുന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ്-ബാഴ്സലോണയെ നേര്‍ക്കുനേര്‍ പോരാട്ടം. ലീഗിലെ ഒന്നാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരും എത്തുന്ന നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ മികച്ച പ്രകടനത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രാത്രി 12.30നാണ് മത്സരം. 


യുവേഫ ചാമ്പ്യന്‍സ് ലീഗിന് ശേഷമാണ് ഇരുടീമുകളും എത്തുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി സെമി ബെര്‍ത്ത് ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് റയല്‍ പോരാട്ടത്തിന് ഇറങ്ങുന്നത്. ലാ ലീഗയില്‍ 31 മത്സരങ്ങളില്‍ നിന്ന് 78 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് റയല്‍.

31 മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുള്ള ബാഴ്സ രണ്ടാമതാണ്. ഇന്ന് വിജയിച്ചാല്‍ റയലിന് കിരീടത്തിലേക്കുള്ള ദൂരം കുറയും. ജയം ബാഴ്സയ്ക്കൊപ്പമാണെങ്കില്‍ കിരീടപ്പോരാട്ടം ഒന്നുകൂടെ കടുക്കും.

La Liga real madrid barcelona