എംബാപ്പെ മാജിക്; റയല്‍ മാഡ്രിഡിന് വിജയം

റയല്‍ മഡ്രിഡ് സ്വന്തം മൈതാനത്ത് 20ന് റയല്‍ ബെറ്റിസിനെ തോല്‍പിച്ചു.അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ നേടിയതിനു ശേഷം പിന്നീടു നടന്ന 3 കളികളിലും ഗോള്‍ നേടാതിരുന്ന എംബപെയുടെ തകര്‍പ്പന്‍ പ്രകടനത്തിനാണു സാന്തിയാഗോ ബെര്‍ണബ്യൂവിലെ ആരാധകര്‍ സാക്ഷിയായത്.

author-image
Athira Kalarikkal
New Update
kylian mbappe

Kylian Mbappe

Listen to this article
0.75x 1x 1.5x
00:00 / 00:00

മഡ്രിഡ് :  സ്പാനിഷ് ലാ ലിഗ ഫുട്‌ബോളില്‍ ഒരു പെനല്‍റ്റി ഉള്‍പ്പെടെ 2 ഗോളുകള്‍ നേടി കിലിയന്‍ എംബപെയുടെ അടിപൊളി പെര്‍ഫോമന്‍സ്. റയല്‍ മഡ്രിഡ് സ്വന്തം മൈതാനത്ത് 20ന് റയല്‍ ബെറ്റിസിനെ തോല്‍പിച്ചു.അരങ്ങേറ്റ മത്സരത്തില്‍ ഗോള്‍ നേടിയതിനു ശേഷം പിന്നീടു നടന്ന 3 കളികളിലും ഗോള്‍ നേടാതിരുന്ന എംബപെയുടെ തകര്‍പ്പന്‍ പ്രകടനത്തിനാണു സാന്തിയാഗോ ബെര്‍ണബ്യൂവിലെ ആരാധകര്‍ സാക്ഷിയായത്. 67, 75 (പെനല്‍റ്റി) മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകള്‍. 2 മത്സരങ്ങളില്‍ രണ്ടാം വിജയവുമായി റയല്‍ മഡ്രിഡ് പോയിന്റ് പട്ടികയില്‍ 2ാം സ്ഥാനത്തെത്തി. 4 പോയിന്റ് ലീഡുമായി ബാര്‍സിലോനയാണ് ഒന്നാമത്.

 

real madrid kylian mbappe