റയലിന് ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ്

റയലിന് വേണ്ടി കിലിയന്‍ എംബാപ്പെ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ ഓരോ ഗോളുകള്‍ നേടി.

author-image
Athira Kalarikkal
New Update
real new

ഇന്റര്‍കോണ്ടിനെന്റല്‍ കപ്പുമായി റയല്‍ മാഡ്രിഡ് താരങ്ങള്‍

ദോഹ: പ്രഥമ ഫിഫ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് കിരീടം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. ഖത്തറിലെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ മെക്സിക്കന്‍ ക്ലബ് പച്ചുക്കയെ 3-0 ത്തിന് പരാജയപ്പെടുത്തിയാണ് റയല്‍ ജേതാക്കളായത്. റയലിന് വേണ്ടി കിലിയന്‍ എംബാപ്പെ, റോഡ്രിഗോ, വിനീഷ്യസ് ജൂനിയര്‍ എന്നിവര്‍ ഓരോ ഗോളുകള്‍ നേടി.

ആദ്യ പകുതിയില്‍ 37-ാം മിനിറ്റില്‍ എംബാപെ റയലിന് വേണ്ടി ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ റോഡ്രിഗോ റയലിന്റെ ലീഡ് നില രണ്ടാക്കി ഉയര്‍ത്തി. 53-ാം മിനിറ്റില്‍ എംബാപ്പെയുടെ പാസിലായിരുന്നു റോഡ്രിഗോ സ്‌കോര്‍ ചെയ്തത്. ഫൗളിലൂടെ ലഭിച്ച പെനാല്‍റ്റി എടുത്ത വിനീഷ്യസ് 83-ാം മിനിറ്റില്‍ മൂന്നാം ഗോളും നേടി.

 

Mbappe real madrid