/kalakaumudi/media/media_files/2025/10/15/rejni-2025-10-15-10-45-17.jpg)
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ കേരളത്തിനു മികച്ച തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ ചേര്‍ക്കും മുന്‍പേ മഹാരാഷ്ട്രയുടെ മൂന്നു വിക്കറ്റുകള്‍ കേരളം വീഴ്ത്തി. പേസര്‍ എം.ഡി. നിധീഷിന്റെ ആദ്യ ഓവറില്‍ ഓപ്പണര്‍മാരായ പൃഥ്വി ഷാ, സിദ്ധേഷ് വീര്‍ എന്നിവര്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങുകയായിരുന്നു. മത്സരത്തിലെ നാലാം പന്തില്‍ പൃഥ്വി ഷാ എല്‍ബിഡബ്ല്യു ആയി മടങ്ങി. തൊട്ടടുത്ത പന്തില്‍ വീറിനെ മുഹമ്മദ് അസ്ഹറുദ്ദീന്‍ ക്യാച്ചെടുത്തു പുറത്താക്കി.
ബേസില്‍ എന്‍പിയെറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അര്‍ഷിന്‍ കുല്‍ക്കര്‍ണിയും ഗോള്‍ഡന്‍ ഡക്കായി. മത്സരം ഏഴ് ഓവറുകള്‍ പിന്നിടുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് റണ്‍സെന്ന നിലയിലാണ് മഹാരാഷ്ട്ര. ഋതുരാജ് ഗെയ്ക്വാദും സൗരഭ് നവാലെയുമാണു ക്രീസില്‍. ടോസ് നേടിയ കേരളം മഹാരാഷ്ട്രയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ആദ്യ മത്സരത്തില്‍ കേരളത്തിനായി കളിക്കുന്നുണ്ട്.
കേരളം പ്ലേയിങ് ഇലവന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹന്‍ എസ്. കുന്നുമ്മല്‍, അക്ഷയ് ചന്ദ്രന്‍, ബാബ അപരാജിത്, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, എം.ഡി. നിധീഷ്, ബേസില്‍ എന്‍.പി, ഏദന്‍ ആപ്പിള്‍ ടോം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
