Sift Kaur Samra
പാരീസ് : പാരീസ് ഒളിംപിക്‌സില്‍ അരങ്ങേറ്റ മത്സരത്തിനൊരുങ്ങി ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ റൈഫിള്‍ ഷൂട്ടര്‍ സിഫ്റ്റ് കൗര്‍ സമ്ര. 23ന് പാരീസില്‍ നടക്കുന്ന മത്സരങ്ങളില്‍ വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനുകളില്‍ മത്സരിക്കും. ഏഷ്യന്‍ ഗെയിംമിസിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് താരം. സ്വര്‍ണ മെഡല്‍ നേട്ടത്തോടൊപ്പം ലോക റെക്കോര്‍ഡിലും താരം ഇടം പിടിച്ചു. പാരീസ് ഒളിംപിക്‌സില്‍ ആദ്യമായി മത്സരിക്കുന്നതില്‍ സമ്മര്‍ദങ്ങളില്ല, മറിച്ച് ആവേശം മാത്രമാണുള്ളതെന്ന് താരം പറഞ്ഞു.
ഒളിംപിക്‌സില്‍ ഇന്ത്യയ്ക്കായി 21 അംഗ ടീമാണ് റൈഫിള്‍ ഷൂട്ടര്‍ വിഭാഗത്തില്‍ മത്സരിക്കുന്നത്. ടീമില്‍ 8 താരങ്ങള്‍ റൈഫിളിലും ഏഴു പേര്‍ പിസ്റ്റളിലും ആറു പേര്‍ ഷോട്ട്ഗണ്ണിലുമായിരിക്കും ഉണ്ടാവുക. റൈഫിളില്‍ മത്സരിക്കുന്നവ എട്ട് താരങ്ങളില്‍ ഐശ്യര്യ പ്രദാപ് തോമറിനും അഞ്ചും മഡ്ഗില്ലും മാത്രമാണ് ഒളിംപിക്‌സില്‍ മത്സരിച്ചിട്ടുള്ളത്. ഒളിംപിക്‌സ് അരങ്ങേറ്റത്തില്‍ തന്നെ താരത്തിന് നേട്ടങ്ങള്‍ കൊയ്യാനാകുമെന്നാണ് പ്രതിക്ഷിക്കുന്നത്.