ലോകകപ്പില്‍ റിഷഭ് പന്ത് ഇന്ത്യക്കായി മികച്ചതാകും: റിക്കി പോണ്ടിംഗ്

''അവന്‍ വീണ്ടും ഇന്ത്യക്കായി കളിക്കുന്നത് കാണാന്‍ സന്തോഷമുണ്ട്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. അദ്ദേഹം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്നു

author-image
Athira Kalarikkal
Updated On
New Update
Ri & po

Rikki Ponting & Rishab Panth

Listen to this article
0.75x1x1.5x
00:00/ 00:00

ടി20 ലോകകപ്പില്‍ ഇന്ത്യക്കായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ റിഷഭ് പന്തിന് സാധിക്കുമെന്ന് എന്ന് റിക്കി പോണ്ടിംഗ്. പന്തിന്റെ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് അത്ഭുതകരമാണെന്നും നിലവില്‍ താരത്തിന്റെ ഫിറ്റനസിലും പ്രകടനത്തില്‍ ഒട്ടും സംശയമില്ലെന്നും പോണ്ടിംഗ് പറഞ്ഞു. 

'അവനെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് എന്നോട് പലരും ചോദിച്ചു. ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തെ തിരഞ്ഞെടുക്കുമോ എന്ന് എന്നോട് ചോദിച്ചു, ആദ്യം തിരഞ്ഞെടുക്കുന്ന കളിക്കാരില്‍ ഒരാളായിരിക്കും പന്തെന്ന് ഞാന്‍ പറഞ്ഞു.'' പോണ്ടിംഗ് പറയുന്നു.

''അവന്‍ വീണ്ടും ഇന്ത്യക്കായി കളിക്കുന്നത് കാണാന്‍ സന്തോഷമുണ്ട്. അദ്ദേഹത്തോടൊപ്പം ജോലി ചെയ്ത ഓരോ നിമിഷവും ഞാന്‍ ആസ്വദിച്ചു. അദ്ദേഹം ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനായിരുന്നു, ഞാന്‍ അവിടെ പരിശീലകനായിരുന്നു. ഇതൊരു വലിയ തിരിച്ചുവരവാണ്, ഈ ലോകകപ്പില്‍ അദ്ദേഹത്തിന് വലിയ സ്വാധീനമുണ്ടാക്കാന്‍ ആകുമെന്ന് പ്രതീക്ഷിക്കുന്നു,'' പോണ്ടിംഗ് പറഞ്ഞു.

T20 World Cup rishab panth Rikki Ponting