ഇന്ത്യന്‍ പരിശീലകനായി റിക്കി പോണ്ടിംഗ്?  ബിസിസിഐ പരിഗണനയില്‍ രണ്ട് പേരുകള്‍

ഇന്ത്യന്‍ ക്രക്കറ്റ് ടീമിന്റെ പരിശീലകനായി വിദേശ പരിശീലകന്‍ എത്തുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ബിസിസിഐയുടെ നിലവില്‍ പരിഗണിക്കുന്ന പരിശീലകന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗും മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗുമാണ്.

author-image
Athira Kalarikkal
New Update
Rikki & flemming

Stephen Fleming & Rikki Ponting

Listen to this article
0.75x1x1.5x
00:00/ 00:00


രാഹുല്‍ ഗ്രാവിഡ് പരിശീലക സ്ഥാനം ഒഴിയിന്നതോടുകൂടി ബിസിസിഐ പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങുകയാണ്.  ഇന്ത്യന്‍ ക്രക്കറ്റ് ടീമിന്റെ പരിശീലകനായി വിദേശ പരിശീലകന്‍ എത്തുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍. ബിസിസിഐയുടെ നിലവില്‍ പരിഗണിക്കുന്ന പരിശീലകന്‍ ഓസ്‌ട്രേലിയന്‍ ഇതിഹാസം റിക്കി പോണ്ടിംഗും മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്‌ലെമിംഗുമാണ്. ഇവരില്‍ ആരെങ്കില്‍ ഒരാള്‍ പരിശീലക സ്ഥാനത്തേക്ക് വരാനാണ് ബിസിസിഐ ആഗ്രഹിക്കുന്നത്. ഇരുവരും പരിശീലക സ്ഥാനത്ത് പരിജയസമ്പന്നരാണ്. 

ഇവരില്‍ റിക്കി പോണ്ടിംഗ് പരിശീലകനായി വരുമെന്നാണ് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റിക്കി പോണ്ടിംഗ് നിലവില്‍ ഐപിഎല്ലിലെ ഡല്‍ഹി കാപിറ്റസിനൊപ്പമാണ്. ഫ്‌ലെമിംഗ് ചെന്നൈയ് ടീമിനെ ആണ് പരിശീലിപ്പിക്കുന്നത്.

മൂന്ന് ഫോര്‍മാറ്റിനും യോജിച്ച പരിശീലകനെ ആണ് ബി സി സി ഐ തേടുന്നത്. ഇതിനായുള്ള ചര്‍ച്ചകള്‍ ഉടനെ തന്നെ ആരംഭിക്കും. മുഖ്യമായി നോക്കുന്നത് ഇന്ത്യന്‍ പരിശീലകന്‍ എന്ന റോളില്‍ ഇരുവര്‍ക്കും താല്‍പര്യം ഉണ്ടോയെന്നാണ്. പരിശീലക റോളിനായി മെയ് 27 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി. 

bcci Indian Coach Rikki Ponting