കളിക്കളത്തില്‍ റിങ്കു സിങ്ങിന് അപ്രതീക്ഷിത അതിഥിയെത്തി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഗ്രൗണ്ടിലേക്ക് എത്തിയ പ്രിയയുമായി റിങ്കു സിങ് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പരിശീലനത്തിനിടെ ആയതിനാല്‍ പ്രിയയുമായുള്ള സംഭാഷണ സമയത്ത് റിങ്കു സിങ്ങിന്റെ കയ്യില്‍ ബാറ്റും കാണാം

author-image
Biju
New Update
RINKU

ലക്‌നൗ: യുപി ട്വന്റി20 ലീഗിന് മുന്നോടിയായുള്ള കഠിന പരിശീലനത്തിനിടെ ഇന്ത്യന്‍ താരം കൂടിയായ റിങ്കു സിങ്ങിനെ കാണാന്‍ ഗ്രൗണ്ടില്‍ ഒരു അപ്രതീക്ഷിത അതിഥി. താരത്തിന്റെ ഭാവി വധുവും ലോക്‌സഭാ അംഗവുമായ പ്രിയ സരോജാണ് താരത്തെ കാണാന്‍ ഗ്രൗണ്ടിലെത്തിയത്. പരിശീലന ഗ്രൗണ്ടിലേക്ക് വരുന്ന വിവരം മുന്‍കൂട്ടി അറിയിക്കാതെയായിരുന്നു പ്രിയ സരോജിന്റെ സന്ദര്‍ശനം. ഇരുവരും ഗ്രൗണ്ടില്‍ വച്ച് കണ്ടുമുട്ടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

യുപി ട്വന്റി20 ലീഗില്‍ മീററ്റ് മാവെറിക്‌സിന്റെ താരമാണ് റിങ്കു സിങ്. ഓഗസ്റ്റ് 17നാണ് യുപി ട്വന്റി20 ലീഗ് ആരംഭിക്കുക. ടൂര്‍ണമെന്റിനു മുന്നോടിയായി ഗ്രേറ്റര്‍ നോയിഡയിലെ ഷഹീദ് വിജയ് സിങ് പഥിക് സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ സഹതാരങ്ങള്‍ക്കൊപ്പം പരിശീലനം നടത്തുന്നതിനിടെയാണ് റിങ്കു സിങ്ങിനെ കാണാന്‍ പ്രിയ എത്തിയത്.

ഗ്രൗണ്ടിലേക്ക് എത്തിയ പ്രിയയുമായി റിങ്കു സിങ് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പരിശീലനത്തിനിടെ ആയതിനാല്‍ പ്രിയയുമായുള്ള സംഭാഷണ സമയത്ത് റിങ്കു സിങ്ങിന്റെ കയ്യില്‍ ബാറ്റും കാണാം. ഇരുവരും സംസാരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ടീമിലെ സഹതാരങ്ങള്‍ പരിശീലനം തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. നേരത്തെ, ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംബാസഡറായിരുന്ന റിങ്കു സിങ്ങിനെ പ്രിയയുമായുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെ തല്‍സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.

rinku singh