സൂപ്പര്‍ 8 പോരാട്ടത്തില്‍ പന്തിന് തകര്‍പ്പന്‍ റെക്കോര്‍ഡ്

ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം എന്ന റെക്കോര്‍ഡാണ് പന്ത് സ്വന്തമാക്കിയത്. 10 ക്യാച്ചുകളാണ് താരം നേടിയത്.

author-image
Athira Kalarikkal
Updated On
New Update
Rishabh Panth

India v/s Afganistan: Rishabh Panth

Listen to this article
0.75x1x1.5x
00:00/ 00:00

ബാര്‍ബഡോസ്: അഫ്ഗാനിസ്താനെതിരെയുള്ള സൂപ്പര്‍ 8 മത്സരത്തില്‍ ടി20 ലോകകപ്പിന്റെ ചരിത്രം തിരുത്തിക്കുറിച്ച് റിഷഭ് പന്ത്. അഫ്ഗാനുമായുള്ള പോരാട്ടത്തില്‍ റഹ്‌മാനുള്ള ഗുര്‍ബാസ്, ഗുല്‍ബാദിന്‍ നായിബ്, നവീന്‍ ഉള്‍ ഹഖ് എന്നിവരെ താരം പുറത്താക്കി.

ഇതിന് പിന്നാലെയാണ് താരം തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയത്. ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരം എന്ന റെക്കോര്‍ഡാണ് പന്ത് സ്വന്തമാക്കിയത്. 10 ക്യാച്ചുകളാണ് താരം നേടിയത്. ഒന്‍പത് ക്യാച്ചുകളുള്ള ആദം ഗില്‍ക്രിസ്റ്റ്, ജോസ് ബട്ലര്‍, സ്‌കോട്ട് എഡ്വാര്‍ഡ്സ് എന്നീ താരങ്ങളെ പിന്നിലാക്കിയാണ് പന്ത് റെക്കോര്‍ഡില്‍ ഒന്നാം സ്ഥാനത്തെത്തിയത്. 

ICC Men’s T20 World Cup super 8 rishab panth