എനിക്ക് കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ പ്ലെ ഓഫ് യോഗ്യത നേടാനാകുമായിരുന്നു: റിഷഭ് പന്ത്

''ഞങ്ങള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് സീസണ്‍ ആരംഭിച്ചത്, പക്ഷേ പരിക്കുകളും ഉയര്‍ച്ച താഴ്ചകളും ഉണ്ടായിരുന്നു. എന്നാല്‍ ഒരു ഫ്രാഞ്ചൈസി എന്ന നിലയില്‍ ഞങ്ങള്‍ ഒരുമിച്ച് പൊരുതി. '

author-image
Athira Kalarikkal
New Update
Rishab Panth.

Rishab Panth

Listen to this article
0.75x1x1.5x
00:00/ 00:00

ഡല്‍ഹിയുടെ പ്ലെ ഓഫ് സാധ്യതകള്‍ മാഞ്ഞുപോയ നിരാശയിലാണ് റിഷഭ് പന്ത്. ഡല്‍ഹി കാപിീറ്റല്‍സിന്റെ പ്ലെ ഓഫ് സ,ാധ്യതകള്‍ തകര്‍ത്തത് പന്തിന് ലഭിച്ച വിലക്ക് ആണെന്ന് പന്ത് പറഞ്ഞു. കഴിഞ്ഞ മത്സരത്തില്‍ വിലക്ക് ലഭിച്ചിരുന്നതിനാല്‍ പന്തിന് ഇന്നലെ ആര്‍ സി ബിയ്‌ക്കെതിരായ മത്സരം കളിക്കാനായിരുന്നില്ല. ഇതുകൊണ്ടാണ് മത്സരത്തില്‍ തോല്‍ക്കുകയും പ്ലെ ഓഫ് സാധ്യതകള്‍ മായുന്നതും എന്ന് പന്ത് പറഞ്ഞു. 

'ഞാന്‍ കളിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ കളി ജയിക്കുമായിരുന്നുവെന്ന് ഞാന്‍ പറയില്ല. പക്ഷെ അവസാന മത്സരത്തില്‍ എനിക്ക് കളിക്കാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് യോഗ്യത നേടാനുള്ള സാധ്യതകള്‍ ഉണ്ടായിരുന്നു. വിജയിക്കാനും സാധ്യത കൂടുതല്‍ ആയിരുന്നു'' പന്ത് പറഞ്ഞു.

''ഞങ്ങള്‍ ഒരുപാട് പ്രതീക്ഷയോടെയാണ് സീസണ്‍ ആരംഭിച്ചത്, പക്ഷേ പരിക്കുകളും ഉയര്‍ച്ച താഴ്ചകളും ഉണ്ടായിരുന്നു. എന്നാല്‍ ഒരു ഫ്രാഞ്ചൈസി എന്ന നിലയില്‍ ഞങ്ങള്‍ ഒരുമിച്ച് പൊരുതി. ' പന്ത് കൂട്ടിച്ചേര്‍ത്തു.

play off rishab panth DC ipl 2024 season 17