നയിക്കാന്‍ പന്ത്; ഇന്ത്യ- ദക്ഷിണാഫ്രിക്ക എ ടെസ്റ്റ് ഇന്ന് മുതല്‍

സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍, അംശുല്‍ കാംബോജ്, യഷ് ഠാക്കൂര്‍ തുടങ്ങി ഇന്ത്യന്‍ സീനിയര്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്ന ഒട്ടേറെ യുവതാരങ്ങള്‍ എ ടീമിലുണ്ട്.

author-image
Biju
New Update
rishab panthhhh

ബെംഗളൂരു: ആരാധകരെ ആവേശത്തിലാഴ്ത്താന്‍ മറ്റൊരു മത്സരം കൂടി ഇന്ന് തുടങ്ങുകയാണ്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ചതുര്‍ദിന ടെസ്റ്റ് മത്സരം ഇന്ന് മുതല്‍ ആരംഭിക്കും. ഈ മത്സരത്തില്‍ ശ്രദ്ധാകേന്ദ്രമാകുന്നത് ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ കാലിനു പരുക്കേറ്റു പുറത്തായ പന്തിന്റെ, ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവാണ്.

സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, രജത് പാട്ടിദാര്‍, അംശുല്‍ കാംബോജ്, യഷ് ഠാക്കൂര്‍ തുടങ്ങി ഇന്ത്യന്‍ സീനിയര്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം പ്രതീക്ഷിക്കുന്ന ഒട്ടേറെ യുവതാരങ്ങള്‍ എ ടീമിലുണ്ട്. ബെംഗളൂരുവില്‍ ഇന്ന് രാവിലെ 9.30 മുതലാണ് മത്സരം.

പരുക്കിനെത്തുടര്‍ന്ന് കഴിഞ്ഞ 3 മാസം പുറത്തിരിക്കേണ്ടി വന്ന പന്തിന് വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയും ഓസ്‌ട്രേലിയന്‍ പര്യടനവും നഷ്ടമായിരുന്നു. അടുത്തമാസം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലൂടെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയാണ് പന്തിന്റെ ലക്ഷ്യം.

ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും ഫോം തെളിയിക്കാന്‍ ഋഷഭ് പന്തിനുള്ള സുവര്‍ണാവസരമാണ് ഈ പരമ്പര. 2 ചതുര്‍ദിന ടെസ്റ്റുകളാണ് എ ടീം പരമ്പരയിലുള്ളത്.