/kalakaumudi/media/media_files/2025/07/09/rithika-hooda-2025-07-09-16-32-16.png)
ഡല്‍ഹി : ഇന്ത്യന്‍ വനിതാ ഗുസ്തി താരവും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ വെളളിമെഡല്‍ ജേതാവുമായ റിതിക ഹൂഡ ഉത്തേജക മരുന്ന് പരിശോദധനയില്‍ പരാജയപ്പെട്ടു.ഇതിനെത്തുടര്‍ന്നാണ് വിലക്ക്.ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയാണ് താരത്തെ സസ്‌പെന്റ് ചെയ്തത്.റിതിക നിരോധിത ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ചെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.പരിശോധനാ ഫലത്തില്‍ പരാജയപ്പെട്ടതോടെ ഗുസ്തി ഫെഡറേഷന്‍ ക്യാമ്പ് വിട്ടുപോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.ഇതിന് പിന്നാലെ താരം സ്വന്തം നാട്ടിലേക്ക് മടങ്ങി.ആദ്യമായാണ് റിതിക ഉത്തേജക മരുന്ന് പരിശോദനയില്‍ പരാജയപ്പെടുന്നത്.താരത്തിന് നാല് വര്‍ഷംവരെ വിലക്ക് ലഭിച്ചേക്കാം.അതേസമയം നിരപരാധിത്വം തെളിയിക്കാന്‍ റീതികയ്ക്ക് അവസരമുണ്ടാകും.ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയുടെ നടപടിക്ക് പിന്നാലെ ആഗോള സംഘടനയായ യുണൈറ്റഡ് വേള്‍ഡ് റെസ്ലിങ്ങും റിതികയെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു.പാരീസ് ഒളിമ്പിക്‌സില്‍ വനിതകളുടെ 76 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ താരം മത്സരിച്ചിരുന്നു.എന്നാല്‍ സെമിയിലെത്താതെ പുറത്താവുകയായിരുന്നു.