Riyan Parag
ഗുവാഹത്തി : ടി20 ലോകപ്പ് മത്സരങ്ങല്‍ കാണുവാന്‍ താല്പര്യമില്ലെന്ന് തുറന്ന് പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരം 573 റണ്‍സ് നോടിയെങ്കിലും താരത്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ലോകകപ്പില്‍ ഏതൊക്കെ ടീമുകള്‍ ലോകകപ്പില്‍ പ്രവേശിക്കുമെന്ന ചോദ്യത്തിന് മറുപടി ആയിട്ടാണ് റിയാന്‍ മത്സരം കാണുവാന്‍ താല്പര്യമില്ലെന്നും കിരീടം ആര് നേടുമെന്നത് മാത്രമാണ് നോക്കുന്നതെന്നും പറഞ്ഞത്.
''ലോകകപ്പില്‍ ആരൊക്കെ സെമി ഫൈനലില്‍ കടക്കുമെന്നു പറഞ്ഞാല്‍ അതു പക്ഷപാതപരമാകും. ഇത്തവണ എനിക്കു ട്വന്റി20 ലോകകപ്പ് കാണാന്‍ താല്‍പര്യമില്ലെന്നതാണു സത്യം. ആരാണു കിരീടം നേടുന്നതെന്നു മാത്രമാണു ഞാന്‍ നോക്കുന്നത്. ഞാന്‍ ലോകകപ്പ് കളിക്കുന്ന സമയത്ത് ആരൊക്കെ സെമിയിലെത്തുമെന്ന് ആലോചിക്കാം.'' റിയാന്‍ പരാഗ് അഭിമുഖത്തില്‍ പറഞ്ഞു.