ഇംഗ്ലണ്ട് ക്രിക്കറ്റ് താരം റോബിന്‍ സ്മിത്ത് അന്തരിച്ചു

43.67 ശരാശരിയില്‍ 4236 റണ്‍സ് നേടി. ആകെ 13 സെഞ്ചുറിയും നേടി. 2003ലായിരുന്നു വിരമിച്ചത്. ആഭ്യന്തര തലത്തില്‍, സ്മിത്തിന്റെ മുഴുവന്‍ കരിയറും ഹാംഷെയറിലായിരുന്നു. കൗണ്ടിക്ക് വേണ്ടി 426 മത്സരങ്ങളില്‍ നിന്ന് 26,155 റണ്‍സ് നേടി.

author-image
Biju
New Update
robin

പെര്‍ത്ത് : ഇംഗ്ലണ്ട് മുന്‍ ക്രിക്കറ്റ് താരം റോബിന്‍ സ്മിത്ത് (62) അന്തരിച്ചു. പെര്‍ത്തില്‍വച്ചായിരുന്നു മരണം. സ്മിത്തിന്റെ മുന്‍ ക്ലബ് ഹാംഷെയര്‍ ആണ് മരണവിവരം പുറത്തുവിട്ടത്. മരണകാരണം വ്യക്തമല്ല. 1988 മുതല്‍ 1996വരെ ഇംഗ്ലണ്ടിനായി 62 ടെസ്റ്റും 71 ഏകദിനവും കളിച്ചു. 

43.67 ശരാശരിയില്‍ 4236 റണ്‍സ് നേടി. ആകെ 13 സെഞ്ചുറിയും നേടി. 2003ലായിരുന്നു വിരമിച്ചത്. ആഭ്യന്തര തലത്തില്‍, സ്മിത്തിന്റെ മുഴുവന്‍ കരിയറും ഹാംഷെയറിലായിരുന്നു. കൗണ്ടിക്ക് വേണ്ടി 426 മത്സരങ്ങളില്‍ നിന്ന് 26,155 റണ്‍സ് നേടി. അതില്‍ 61 സെഞ്ചുറികള്‍ ഉള്‍പ്പെടുന്നു. ലിസ്റ്റ് എയില്‍ 443 മത്സരങ്ങളില്‍ നിന്ന് 41.12 ശരാശരിയില്‍ 14,927 റണ്‍സും നേടി.