മയാമി ഓപ്പണ്‍; ബൊപ്പണ്ണ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍

മയാമി ഓപ്പണില്‍ രോഹന്‍ ബൊപ്പണ്ണയും ഓസ്ട്രേലിയന്‍ പങ്കാളി മാത്യു എബ്ഡനും മയാമി ക്വാര്‍ട്ടര്‍ ഫൈനലില്‍. ഹ്യൂഗോ നൈസ്-ജാന്‍ സീലിന്‍സ്‌കി സഖ്യത്തെയാണ് പ്രീക്വാര്‍ട്ടറില്‍ രോഹന്‍ ബൊപ്പണ്ണ-എബ്ഡന്‍ പരാജയപ്പെടുത്തിയത്.

author-image
Athira Kalarikkal
New Update
rohan boppanna

Rohan Boppanna & Mathew Ebden

Listen to this article
0.75x 1x 1.5x
00:00 / 00:00

 

മയാമി : മയാമി ഓപ്പണില്‍ രോഹന്‍ ബൊപ്പണ്ണയും ഓസ്ട്രേലിയന്‍ പങ്കാളി മാത്യു എബ്ഡനും മയാമി ക്വാര്‍ട്ടര്‍ ഫൈനലില്‍. ഹ്യൂഗോ നൈസ്-ജാന്‍ സീലിന്‍സ്‌കി സഖ്യത്തെയാണ് പ്രീക്വാര്‍ട്ടറില്‍ രോഹന്‍ ബൊപ്പണ്ണ-എബ്ഡന്‍ പരാജയപ്പെടുത്തിയത്.

ടോപ്പ് സീഡായ ബൊപ്പണ്ണയും എബ്ഡനും ഒരു മണിക്കൂര്‍ 39 മിനിറ്റ് നീണ്ട മത്സരത്തിലാണ് വിജയം കൈവരിച്ചത്. സ്‌കോര്‍ : 7-5 7-6 (3). 43 കാരനായ ബൊപ്പണ്ണയും എബ്ഡനും ഓസ്ട്രേലിയയുടെ ജോണ്‍ പാട്രിക് സ്മിത്ത്, നെതര്‍ലന്‍ഡ്സ് സെം വെര്‍ബീക്ക് സഖ്യത്തെയാണ് ക്വാര്‍ട്ടറില്‍ നേരിടുന്നത്. 

 

badminton quarter final miami open rohan boppanna